വിജയ് സാര്‍ അധികം ആരോടും സംസാരിക്കാറില്ല, നയന്‍താര വളരെ ഫ്രണ്ട്‌ലിയാണ്: ‘ബിഗില്‍’ വിശേഷങ്ങളുമായി റേബ മോണിക്ക

തെറി, മെര്‍സല്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്ലി- വിജയ് ടീം ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം മലയാളി സാന്നിദ്ധ്യമായി റേബ മോണിക്ക ജോണും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ വളരെ പ്രധാന ഒരു കഥാപാത്രത്തെയാണ് റേബ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.

‘എന്റെ ആദ്യ സീന്‍ തന്നെ വിജയ്ക്കൊപ്പമായിരുന്നു. നമ്മള്‍ സിനിമയില്‍ മാത്രം കണ്ടിട്ടുളള ഒരാളെ നേരില്‍ കാണുമ്പോഴുളള ഫീലിംഗ് വളരെ വ്യത്യസ്തമാണ്. വിജയ് സാര്‍ വളരെ ശാന്ത സ്വഭാവക്കാരനാണ്. ആരോടും അധികം സംസാരിക്കാറില്ല. പക്ഷേ ഞാന്‍ കംഫര്‍ട്ടബിളായിരുന്നു. ഇത്രയും വലിയൊരു സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. ദളപതി വിജയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമാണ്.’

Related image
‘നയന്‍താരയ്‌ക്കൊപ്പവും എനിക്ക് സീനുണ്ടായിരുന്നു. വളരെ ഫ്രണ്ട്‌ലിയാണ് നയന്‍താര. ഞങ്ങള്‍ രണ്ടുപേരല്ലാതെ സെറ്റില്‍ വേറെ മലയാളികളായ അഭിനേതാക്കളില്ല. അതു കൊണ്ടു തന്നെ ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. മലയാളം സിനിമകളെ കുറിച്ചും പെഴ്‌സണല്‍ കാര്യങ്ങളെ കുറിച്ചും സംസാരിക്കുമായിരുന്നു.’ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ റേബ പറഞ്ഞു.

Image result for bigil

തമിഴില്‍ വിജയ് സേതുപതിയാണ് തന്റെ ഇഷ്ടതാരമെന്ന് പറഞ്ഞ റേബ മലയാളത്തില്‍ ഫഹദ് ഫാസിലിനെയാണ് ഇഷ്ടമെന്നും വെളിപ്പെടുത്തി. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്നീ സിനിമകളിലൂടെയാണ് റേബ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.