അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ ലുക്കില്‍ എത്തിയ നടി പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളെല്ലാം വൈറല്‍ ആയിരുന്നു. പുതിയ മേക്കോവറിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് പ്രയാഗ ഇപ്പോള്‍. സിനിമയില്‍ വന്നിട്ട് ആറു വര്‍ഷമായി ബോറടിച്ചു തുടങ്ങിയതു കൊണ്ടാണ് ഈ മാറ്റം എന്നാണ് നടി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ആറു വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഒരു മാറ്റം അനിവാര്യമാണെന്ന് തനിക്കു തോന്നി. ഒരേ പോലെ ഇരിക്കുന്നത് തനിക്കും പ്രേക്ഷകര്‍ക്കും ബോറടിച്ചു തുടങ്ങിയതു കൊണ്ടാണ് ഈ മാറ്റം എന്ന് പ്രയാഗ പറയുന്നു. ഈ മാറ്റം താരത്തിന്റെ സിനിമകളിലും കാണുമോ എന്ന ചോദ്യത്തിനും പ്രയാഗ മറുപടി നല്‍കി.
View this post on Instagram
അത്തരത്തില്‍ മാറ്റം ഉണ്ടോ ഇല്ലയോ എന്നു പറയേണ്ടത് പ്രേക്ഷകരാണ്. ലുക്കിലെ മാറ്റം തിരിച്ചറിയാന്‍ ഒരു ഫോട്ടോഷൂട്ട് മതി. മറ്റുള്ള മാറ്റങ്ങള്‍ സിനിമയിലൂടെയും പെരുമാറ്റത്തിലൂടെയും വേണം പ്രേക്ഷകരിലേക്ക് എത്താന്‍. അത് വരും കാലങ്ങളില്‍ കണ്ടറിയേണ്ടതാണ് എന്നും പ്രയാഗ പറഞ്ഞു.
View this post on Instagram
നവരസ ആന്തോളജി ചിത്രത്തില്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തുകയാണ്. ഒമ്പത് സംവിധായകരും നിരവധി ആര്‍ട്ടിസ്റ്റുകളും ഒന്നിച്ച ചിത്രത്തില്‍ നേത്ര എന്ന കഥാപാത്രമായാണ് പ്രയാഗ വേഷമിടുന്നത്. കോവിഡില്‍ പ്രതിസന്ധിയിലായ തമിഴ് സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്കായാണ് മണിരത്‌നം നവരസ ഒരുക്കുന്നത്.