അല്പം ദയകാണിച്ച്, അവസരോചിതമായി പെരുമാറി ക്ഷമയോടെ മാറി നില്‍ക്കണം; അഭ്യര്‍ത്ഥനയുമായി അന്വേഷണത്തിന്റെ സംവിധായകന്‍

Advertisement

ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം അന്വേഷണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ജനുവരി 31ന് തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ കഥ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മെസ്സേജ് അയക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കി എത്തിയിരിക്കുകയാണ് അന്വേഷണത്തിന്റെ സംവിധായകന്‍ പ്രശോഭ് വിജയന്‍. ഈ സിനിമയുടെ റിലീസ് കഴിയുന്നത് വരെ എങ്കിലും അവസരോചിതമായി പെരുമാറി ക്ഷമയോടെ മാറി നില്‍ക്കണമെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്.

ഈ സിനിമ റിലീസ് കഴിയുന്നവരെയെങ്കിലും കഥ പറയണം എന്ന് പറഞ്ഞു മെസ്സേജ് ചെയ്യുന്നവര്‍ അല്പം ദയ കാണിച്ച് അവസരോചിതമായി പെരുമാറി കഷമയോടെ മാറി നില്‍ക്കണം എന്ന് അപേക്ഷിക്കുന്നു ?????? .

ഒരു പരിധി ഒക്കെ വേണ്ടേ !

If you look like an opportunist , you will lose an opportunity here and everywhere ?? .

അതേസമയം, ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ‘ലില്ലി’ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസിന്റേതാണ്. ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയാണ്് സംഗീതം.