എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്രവിജയത്തില്‍ ആശംസകളുമായി നടന് പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്‍ഡിഎയുടെ അക്കൗണ്ട് പൂട്ടിച്ചതില്‍ കേരള ജനതയോട് പ്രകാശ് രാജ് നന്ദി അറിയിച്ചു.
“”ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി. ആശംസകള്‍ പിണറായി വിജയന് സര്. നല്ല ഭരണത്തിന് വര്‍ഗീയതെയും മതഭ്രാന്തിനെയും മറികടന്ന് സര്‍ക്കാര്‍ വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്നേഹിക്കുന്നു”” എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
#kerala Gods own country kicks the devil out .. @vijayanpinarayi congratulations sir .. Good GOVERNANCE wins over Communal bigotry .. and a big thank 🙏🏻🙏🏻🙏🏻 you my dear #Kerala love you for what you are #justasking pic.twitter.com/FLsVwzgKn3
— Prakash Raj (@prakashraaj) May 2, 2021
വീണ്ടും അധികാരത്തില്‍ എത്തുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്.
Read more
ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്. ഇടത് മുന്നണിക്ക് ഭരണത്തുടര്ച്ചയുണ്ടാവുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്.