ഞാനും ഗീതുവും തമ്മില്‍ ഡബ്ല്യുസിസിക്കുള്ളില്‍ തന്നെ തര്‍ക്കമുണ്ടായിട്ടുണ്ട്.. ഭര്‍ത്താവിനെ പോലും കാണാതെ ഞാന്‍ സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്: പത്മപ്രിയ

‘ടോക്‌സിക്’ സിനിമയുടെ ടീസര്‍ പുറത്തുവന്നതോടെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത ഏറെ ചര്‍ച്ചയായിരുന്നു. സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിക്കുന്ന ഡബ്ല്യുസിസി അംഗമായ ഗീതു മോഹന്‍ദാസിന്റെ സിനിമയായതു കൊണ്ട് തന്നെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ പ്രതികരിക്കാത്തതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി പത്മപ്രിയ.

ഡബ്ല്യുസിസിയിലേക്ക് ഞങ്ങള്‍ എല്ലാവരും വന്നത് ആര്‍ട്ടിസ്റ്റുകളും പ്രൊഫഷണല്‍സും ആയത് കൊണ്ടാണ്. ഞങ്ങള്‍ കാരണമാണ് ഡബ്ല്യുസിസി ഉണ്ടായത്. മനുഷ്യരെന്ന നിലയില്‍ ഞങ്ങളെയത് ഇന്‍വാലിഡ് ചെയ്യുന്നില്ല. ആരുടെയും പേരെടുത്ത് ഞാന്‍ പറയുന്നില്ല. സംഘടനയിലെ ചിലര്‍ കലക്ടീവിന്റെ തുല്യ ഇടം, തുല്യ അവസരം എന്ന ആശയവുമായി ചേര്‍ന്ന് നില്‍ക്കുന്നില്ല. അതേക്കുറിച്ച് തീര്‍ച്ചയായും ഞങ്ങള്‍ സംസാരിക്കും.

ചിലപ്പോള്‍ ഇന്‍കണ്‍സിസ്റ്റന്റായി സംസാരിക്കും. കാരണം ഞാന്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി യാത്ര ചെയ്യുകയാണ്. ഭര്‍ത്താവിനെ പോലും കണ്ടിട്ടില്ല. ഇതിനിടയില്‍ ഡബ്ല്യുസിസിക്ക് വേണ്ടി ഇന്‍സ്റ്റഗ്രാം പോസ്റ്റും മറ്റും ഉണ്ടാക്കണം. മറ്റ് സംഘടനകളെ പോലെ ഞങ്ങള്‍ക്ക് ഫണ്ടിംഗോ ജോലിക്കാരോ ഇല്ല. അതിനാല്‍ ഞങ്ങളുടെ പ്രതികരണം ഇന്‍കണ്‍സിസ്റ്റന്റ് ആയിരിക്കും.

പക്ഷെ ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കില്ല എന്നല്ല അതിനര്‍ത്ഥം. എനിക്ക് കൃത്യമായി പറയാന്‍ പറ്റും. ഞാനും ഗീതുവും തമ്മില്‍ കലക്ടീവിനുള്ളില്‍ തന്നെ ആവശ്യത്തിന് തര്‍ക്കമുണ്ടായിട്ടുണ്ട്. അതിനാല്‍ പബ്ലിക് സ്‌പേസില്‍ എന്റെ അഭിപ്രായ വ്യത്യാസത്തെ ഗീതു അപ്രിഷിയേറ്റ് ചെയ്യാതിരിക്കാന്‍ കാരണമില്ല. പക്ഷെ ആളുകള്‍ ഞങ്ങളുടെ ഐഡന്റിറ്റിയില്‍ കണ്‍ഫ്യൂസഡ് ആകുന്നതാണ് പ്രശ്‌നം. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റും കൂടിയാണ്.

കലക്ടീവിനപ്പുറത്ത് ഒരു ഐഡന്റിറ്റിയുള്ള ആള്‍. കലക്ടീവും വ്യക്തിയും രണ്ടാണ്. ഡബ്ല്യുസിസി മെമ്പറാണ് അവര്‍ക്കിത് ചെയ്യാന്‍ പറ്റില്ലെന്ന് പറയാനാകില്ല. അതേസമയം കലക്ടീവ് ചെയ്യുന്നതുമായി അവര്‍ ചെയ്യുന്നത് ഇന്‍കണ്‍സിസ്റ്റന്റ് ആണെങ്കില്‍ ഞാനതിനെതിരെ സംസാരിക്കും. പക്ഷെ അതിനര്‍ത്ഥം ഞാന്‍ ഡബ്ല്യുസിസി മാത്രമാണെന്നല്ല. എനിക്ക് ഡബ്ല്യുസിയില്ലാതെ കുറെ വീക്ഷണങ്ങളുണ്ട്. ചിലപ്പോള്‍ തെറ്റ് പറ്റാം എന്നാണ് പത്മപ്രിയ പറയുന്നത്.

Read more