ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് തുറന്നുപറഞ്ഞ് നിത്യ മേനോൻ

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. സൂപ്പർതാര ചിത്രങ്ങളിലും മറ്റുമായി നടി ചെയ്ത കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സിനിമയിലാണ് നിത്യ മേനോൻ ഇപ്പോൾ സജീവമായിരിക്കുന്നത്. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവർക്കൊപ്പമുളള നടിയുടെ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ നടന്ന ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ, ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ നഖങ്ങളിൽ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നിത്യ.

തിരുച്ചിത്രമ്പലം സിനിമയിലെ പ്രകടനത്തിനായിരുന്നു നടിക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരം ലഭിച്ചത്. ദേശീയ അവാർ‍ഡ് സ്വീകരിക്കുന്നതിന്റെ തലേദിവസം ഇഡ്ഡലി കടൈ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു നിത്യ. “സിനിമയുടെ ഭാ​ഗമായി ചാണക വറളിയുണ്ടാക്കാനും വെറും കൈ കൊണ്ട് അത് ഉരുട്ടാനും പഠിച്ചിരുന്നുവെന്ന് നടി പറയുന്നു. ചാണകം ഉപയോ​ഗിക്കുന്ന സീൻ ദേശീയ അവാർ‌‍ഡ് സ്വീകരിക്കാൻ പോകുന്നതിന്റെ തലേദിവസവും അഭിനയിച്ചിരുന്നു. അവാർഡ് സ്വീകരിക്കുന്ന സമയം നഖങ്ങൾക്കിടയിൽ ചാണകമുണ്ടായിരുന്നുവെന്നും”,നിത്യ മേനോൻ പറഞ്ഞു.

Read more

ധനുഷ് സംവിധാനവും നിർമാണവും നിർവഹിക്കുന്ന ‘ഇഡ്ഡലി കടൈ’യിൽ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർഥിപൻ, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിൽ വിജയ് സേതുപതിയുടെ നായികയായി തലൈവൻ തലൈവി എന്ന ചിത്രവും നിത്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്.