എന്റെ പത്തിലധികം ഫാന്‍ പേജുകള്‍ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്, അതിന് കാരണമുണ്ട്: നിഖില വിമല്‍

തന്റെ പേരിലുള്ള പത്തില്‍ അധികം ഫാന്‍ പേജുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് നടി നിഖില വിമല്‍. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നതില്‍ താല്‍പര്യമില്ല. സിനിമയില്‍ അഭിനയിക്കുന്ന ആളെന്ന നിലയില്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തണമായിരിക്കും. പക്ഷെ തനിക്കത് ഇഷ്ടമല്ല എന്നാണ് നിഖില വ്യക്തമാക്കിയിരിക്കുന്നത്.

സ്വകാര്യത തനിക്ക് വളരെ പ്രധാനമാണ്. സിനിമാ ഇവന്റുകള്‍ക്ക് അല്ലാതെ ഞാന്‍ എവിടെയെങ്കിലും പോകുന്നതോ എന്ത് ചെയ്യുന്നു എന്നതോ സോഷ്യല്‍ മീഡിയയില്‍ ഇടാറില്ല. ഇട്ട് കഴിഞ്ഞാല്‍ എന്റെ ഫാന്‍ പേജുകള്‍ അവരെ ഫോളോ ചെയ്യും. എനിക്കത് അസ്വസ്ഥതയുണ്ടാക്കും.

എനിക്കവരെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കാം ഞാന്‍ അവരെ ഫോളോ ചെയ്യുന്നത്. നിങ്ങള്‍ അവരെ ഫോളോ ചെയ്യുന്നത് കണ്ടന്റിന് വേണ്ടിയാണ്. അത് സ്റ്റോക്കിംഗ് ആണ്. ഞാന്‍ എന്റെ പത്തിലധികം വരുന്ന ഫാന്‍ പേജുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കാരണം അവര്‍ക്ക് അറിയില്ലായിരിക്കും.

എന്റെ പേഴ്‌സണല്‍ കണ്ടന്റ് അതില്‍ വരുന്നത് കണ്ടാല്‍ ഞാന്‍ ബ്ലോക്ക് ചെയ്യും. സിനിമയില്‍ അഭിനയിക്കുന്ന ആളെന്ന നിലയില്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തണമായിരിക്കും. പക്ഷെ തനിക്കത് ഇഷ്ടമല്ല. ഓണ്‍ലൈന്‍ മീഡിയയിലെ കുറേ പേര്‍ എന്റെ വീഡിയോ എടുക്കില്ല. അവര്‍ക്ക് എന്നെ അറിയാം.

ക്യാമറ പിടിച്ച് വരുന്ന മറ്റുള്ളവര്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. എങ്ങനെയൊണ് ആംഗിള്‍ വെക്കുന്നതെന്ന് അറിയില്ല. താനെപ്പോഴും വളരെ ജാഗ്രത കാണിക്കാറുണ്ട് എന്നാണ് നിഖില ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, കഥ ഇന്നുവരെ, ഒരു ജാതി ജാതകം, ഗെറ്റ് സെറ്റ് ബേബി എന്നിവയാണ് നിഖിലയുടെ പുതിയ സിനിമകള്‍.

Read more