പ്രതികരിക്കണം എന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പോരെ, ; വീ ഹാവ് ലെഗ്‌സ് കാമ്പയിനില്‍ പങ്കെടുക്കാത്തതിനെ കുറിച്ച്  നമിത പ്രമോദ്

Advertisement

താൻ പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ മാത്രമേ പ്രതികരിക്കുകയുള്ളൂവെന്ന് നടി നമിത പ്രമോദ്.  വീ ഹാവ് ലെഗ്‌സ് കാമ്പയിനില്‍ ഇടപെടാതിരുന്നത് എന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു  നടി.

പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ പ്രതികരിച്ചാല്‍ പോരേ? അതാണ് എന്റെ പോളിസി. ലോകത്ത് എന്ത് പ്രശ്‌നമുണ്ടായാലും അതില്‍ പ്രതികരിക്കണം എന്നില്ല. അങ്ങനെ ചിന്തിക്കുന്ന മനസ് അല്ല എന്റേത്.

സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സിനിമയല്ലാതെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്’, വനിത മാസികയുമായുളള  അഭിമുഖത്തിലായിരുന്നു താരത്തിന്റെ  മറുപടി.