പനി, കോവിഡ് ഒടുവില്‍ ബ്രഹ്‌മപുരദഹനം, ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയായെന്ന് മുരളി ഗോപി

കോവിഡിനും പനിക്കും ഇടയില്‍ ‘ബ്രഹ്‌മപുരദഹനവും കൂടി ആയപ്പോള്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സൂചിപ്പിച്ച് നടന്‍ മുരളി ഗോപി. ആസ്ത്മയുള്ള തനിക്കക്ക് ജീവിതം പ്രയാസകരമായെന്ന് മുരളി ഗോപി സൂചിപ്പിക്കുന്നു.

മാസ്‌ക് ധരിച്ചു നടന്നുനീങ്ങുന്ന സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മുരളി ഗോപി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചത്. ജനജീവിതം ദുസ്സഹമായിട്ടും അധികാരികള്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നതരത്തിലുള്ള കമന്റുമായി നിരവധിപേരാണ് മുരളി ഗോപിയെ അനുകൂലിച്ചുകൊണ്ട് എത്തുന്നത്.

”എച്ച്3 എന്‍2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവില്‍ ബ്രഹ്‌മപുരദഹനം. ആസ്ത്മാ രോഗിയായ ഈ ‘സൂപ്പര്‍മാന്‍’ ഇപ്പോള്‍ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു”. ഇതായിരുന്നു മുരളി ഗോപിയുടെ കുറിപ്പ്.

Read more

മുരളി ഗോപിയെ അനുകൂലിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ബ്രഹ്‌മപുരം പ്രശ്‌നം കാരണം കഷ്ടതയനുഭവിക്കുന്നത് സാധാരണക്കാര്‍ മാത്രമാണെന്നും അധികാരികള്‍ മൗനം പാലിക്കുകയാണെന്നും, പ്രേക്ഷകര്‍ പറയുന്നു.