ഇത്രയും കാലം ആളുകൾക്ക് എന്നെ ഇഷ്ടമായി അതുതന്നെ വലിയ കാര്യം :മോഹൻലാൽ

സിനിമയൊരു അത്ഭുതലോകമാണെന്ന് മോഹൻലാൽ.  ഇത്രയും കാലം തന്നെ  ആളുകൾക്ക് ഇഷ്ടമായതുതന്നെ വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയൊരു അത്ഭുതലോകമാണ്. നിങ്ങള്‍ ചെയ്യുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എല്ലാം തീര്‍ന്നു. ആളുകള്‍ക്ക് ആസ്വാദ്യകരമാവുക എന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഒരു തിയേറ്ററില്‍ ഒരേ സമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഏതൊക്കെ രുചി വൈവിധ്യമുളള മനുഷ്യരാണ്. ഒരേ സമയം അവരെയെല്ലാം തൃപ്തിപ്പെടുത്തണം. അതിന് കുറുക്കുവഴികളൊന്നുമില്ല. ഇത്രയും കാലം ഒരുപരിധിവരെ അതിന് സാധിച്ചു. അതുതന്നെ വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വേറെ കാര്യങ്ങളെക്കുറിച്ച് വളരെ പരിമിതമായ ധാരണകളേയുളളൂ. പൊതുജീവിതമില്ല. ഒരുപാട് നിയന്ത്രണങ്ങള്‍ക്കുളളിലാണ് ഇത്രയും കാലം ജീവിച്ചുപോന്നത്. മാനസികമായി ഈ ഏകാന്തതയോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇനി മറ്റൊരു ജോലി എന്നത് അസാധ്യമാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ ഉളളടക്കത്തിലും രൂപത്തിലുമൊക്കെ മാറ്റങ്ങള്‍ വരാം. അത് തീര്‍ച്ചയായും ആസ്വദിക്കും. അതിനായി ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് കാര്യമെന്നും അദ്ദേഹം പറയുന്നു.