'ഇത് മിന്നല്‍ മുരളി സെറ്റിലെ മറ്റൊരു ഫോട്ടോ ആണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി'; പുതിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രവുമായി ടൊവിനോ

മിന്നല്‍ മുരളി ടീം വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇത് മിന്നല്‍ മുരളിയുടെ സെറ്റിലെ ഫോട്ടോ ആണെന്ന് നിങ്ങള്‍ക്ക് തെറ്റി എന്നാണ് ബേസില്‍ പറയുന്നത്.

”ഇത് മിന്നല്‍ മുരളി സെറ്റിലെ മറ്റൊരു ഫോട്ടോയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് മിന്നല്‍ മുരളിക്ക് ശേഷം ഞാന്‍ ചെയ്ത ചിത്രത്തിന്റെ ബംഗ്ളൂരുവിലെ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണ്. ഈ ചിത്രത്തില്‍ മിന്നല്‍ മുരളിയിലെ സിനിമാറ്റോഗ്രാഫര്‍ പ്രൊഡ്യൂസറായി.”

”മിന്നല്‍ മുരളിയുടെ സംവിധായകന്‍ എന്റെ സഹതാരമായി, മിന്നല്‍ മുരളിയിലെ സഹതാരം ഞങ്ങളോടൊപ്പം ചില നിമിഷങ്ങള്‍ ചെലവഴിക്കാന്‍ എത്തിയതാണ്. ആളുകള്‍ സിനിമ ചെയ്യുന്നത് ആസ്വദിക്കുമ്പോള്‍, ഇത് സംഭവിക്കുമെന്ന് ഞാന്‍ ഊഹിക്കുന്നു” എന്നാണ് ടൊവിനോ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

അതേസമയം, നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത മിന്നല്‍ മുരളിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന വില്ലന്‍ വേഷം ഏറെ പ്രശംകള്‍ നേടിയിരുന്നു. ഷെല്ലി അവതരിപ്പിച്ച ഉഷ എന്ന കഥാപാത്രത്തിന്റെയും ഷിബുവിന്റെയും പ്രണയം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.