മീന്‍ മാര്‍ക്കറ്റില്‍ കണ്ടുമുട്ടിയ വേട്ടാവളിയനും മാന്തളുകുട്ടിയും: ‘മുന്തിരി മൊഞ്ചന്‍’ നായകന്‍

Advertisement

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് വിജിത്ത് നമ്പ്യാര്‍ ഒരുക്കിയ ‘മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’. ചിത്രത്തിന്റെ പേര് കണ്ട് തന്നെയാണ് താന്‍ സിനിമ സ്വീകരിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ മനേഷ് കൃഷ്ണന്‍.

വിവേക് വിശ്വം എന്ന കഥാപാത്രമായാണ് മനേഷ് ചിത്രത്തില്‍ വേഷമിടുന്നത്. ”വിവേക് വിശ്വം എന്ന കഥാപാത്രമാണ്. വേട്ടവളിയന്‍ എന്നാണ് ഈ കഥാപാത്രത്തിനെ വിളിക്കുന്നത്. ഹീറോയിനെ മാന്തളുകുട്ടി എന്നാണ് വിളിക്കുന്നത്. മീന്‍ മാര്‍ക്കറ്റില്‍ വച്ചാണ് ആദ്യം കണ്ടത്. അവിടെ വച്ച് നടന്ന ചെറിയ സംഭവം കൊണ്ടാണ് ഇങ്ങനെ വന്നത്” എന്നാണ് കഥാപാത്രത്തിനെ കുറിച്ച് മനേഷ് പറയുന്നത്.

”മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്ന പേര് കണ്ട് തന്നെയാണ് ചിത്രത്തിലേക്ക് വന്നത്. ഇത് എന്താണെന്ന് എല്ലാവരും ചോദിച്ചിട്ടുണ്ട്. ഈ പേര് കൊണ്ട് തന്നെ ചിത്രത്തിന് പബ്ലിസിറ്റി കിട്ടിയിട്ടുണ്ട്” എന്ന് മനേഷ് പറഞ്ഞു.