അനശ്വര കടിയന്‍ ചങ്ക്, വെറുതെ ഇരിക്കുമ്പോള്‍ വന്ന് ഒറ്റക്കടിയാണ്, എന്നെ കടിച്ചു പറിച്ചിട്ടുണ്ട്: മമിത

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് മമിത ബൈജുവും അനശ്വര രാജനും. ‘സൂപ്പര്‍ ശരണ്യ’ എന്ന സിനിമയ്ക്ക് ശേഷം ‘പ്രണയ വിലാസം’ എന്ന ചിത്രത്തില്‍ ഒന്നിച്ചെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ അനശ്വരയെ കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു അഭിമുഖത്തിനിടെ അനശ്വരയുടെ വെറുപ്പിക്കുന്ന ഒരു സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് കടിക്കും എന്ന് മമിത പറഞ്ഞത്. ”നമ്മള്‍ ഇങ്ങനെ വെറുതെ ഇരിക്കുമ്പോള്‍ വന്നിട്ട് ഒറ്റക്കടിയാണ്. എന്നിട്ട് ഇങ്ങനെ ചിരിക്കും. എന്നെ കടിച്ച് പറിച്ചിട്ടുണ്ട്” എന്നാണ് മമിത പറയുന്നത്.

മമിത പറഞ്ഞതിന് മറുപടിയും അനശ്വര നല്‍കുന്നുണ്ട്. ”എനിക്ക് ഭയങ്കര ഇഷ്ടമാ ഉപദ്രവിക്കാന്‍. ഞാന്‍ സ്‌നേഹം കാണിക്കുന്നത് അഗ്രഷനിലൂടെയാണ്. എനിക്ക് സ്‌നേഹം കൂടുമ്പോ ഇങ്ങനെ കടിക്കും” എന്നാണ് അനശ്വര പറയുന്നത്. മമിതയുടെ വെറുപ്പിക്കല്‍ സ്വഭാവത്തെ കുറിച്ച് അനശ്വരയും സംസാരിക്കുന്നുണ്ട്.

എല്ലാവരും സംസാരിച്ചിരിക്കുമ്പോള്‍ മമിത മാറി നിന്ന് ഫോണ്‍ ഉപയോഗിക്കും എന്നാണ് അനശ്വര പറയുന്നത്. പരസ്പരം ബ്ലാക്‌മെയില്‍ ചെയ്യാനുള്ള രഹസ്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അറിയാമെന്നും ഇരു താരങ്ങളും പറയുന്നുണ്ട്.

Read more

അതേസമയം, ഫെബ്രുവരി 24ന് ആണ് പ്രണയ വിലാസം തിയേറ്ററുകളില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ നായകന്‍. നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.