'മോഹന്‍ലാലിനേക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സുള്ള മറ്റൊരു നടനില്ല':സംവിധായകന്‍ കുശാല്‍ ശ്രീവാസ്തവ

മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. ഇതുപോലെ സ്‌ക്രീന്‍ പ്രസന്‍സുള്ള മറ്റൊരു നടനുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മോഹന്‍ലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയ ആരാധകനാണ് താനെന്നും കുശാല്‍ ശ്രീവാസ്തവ ട്വിറ്ററില്‍ കുറിച്ചു.

‘അദ്ദേഹത്തിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. മോഹന്‍ലാല്‍ സാറിനെക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സ് ഉള്ള മറ്റൊരു നടനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’. മോഹന്‍ലാലിന്റെ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

2018 ല്‍ റിലീസ് ചെയ്ത ബോളിവുഡ് ത്രില്ലര്‍ ചിത്രമായ ‘വോഡ്ക ഡയറീസി’ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കുശാല്‍ ശ്രീവാസ്തവ. കെ കെ മേനോന്‍, റെയ്മ സെന്‍, മന്ദിര ബേദി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.