ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്; തുറന്നു പറഞ്ഞ് കൃഷ്ണകുമാർ

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യത്തെ കുറിച്ച് മനസ്സുതുറന്ന് നടൻ  കൃഷ്ണകുമാര്‍ . വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും.

ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടന്‍ പറഞ്ഞു .