‘ഒന്നൂടെ ഉഷാറാക്കണം, ബലി പെരുന്നാള്‍ ദിവസമാണ്, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്’; അഭ്യര്‍ത്ഥനയുമായി കുഞ്ചാക്കോ ബോബന്‍

Advertisement

മഴക്കെടുതിയെ ജാതിമത ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ് കേരളക്കര. ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി സര്‍ക്കാരിനൊപ്പം നിന്ന് സിനിമാ പ്രവര്‍ത്തകരും രംഗത്തുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആവശ്യവസ്തുക്കളെത്തിക്കാന്‍ എല്ലാവരും കൂട്ടായി പ്രയത്നിക്കുകയാണ്.

ഈ അവസരത്തില്‍ സുമനസ്സുകളോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ത്ഥന. ‘കേരള ഫ്ളഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി’ന്റെ ഫെയ്‌സ്ബുക്ക് സന്ദേശം പങ്കുവെച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ത്ഥന.

‘നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ’. കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.