ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച നടന്‍ വില്‍ സ്മിത്തിനെ അഭിനന്ദിച്ച് മലയാള സിനിമാ സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. ‘റിയല്‍ സ്റ്റാര്‍ വിത്ത് ഹിസ് വൈഫ്’ എന്ന അടിക്കുറിപ്പോടുകൂടി വില്‍ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ആന്തണിയുടെ അഭിനന്ദന പോസ്റ്റ്.
ഫെയ്‌സ്ബുക്കിലൂടെയാണ് ജൂഡ് ആന്തണിയുടെ പ്രതികരണം. അമ്മ, പെങ്ങള്‍, ഭാര്യ, മകള്‍ എന്നിവരെ അപമാനിച്ചാല്‍ അപ്പോള്‍ തന്നെ അടി കൊടുക്കണം. നിങ്ങളുടെ മുന്നില്‍ വെച്ച് അവരെ അപമാനിച്ചിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ ആരാണെങ്കിലും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ മാത്രം കൊള്ളാം, ജൂഡ് ആന്തണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജൂഡ് ആന്തണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :’
Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടില്‍ കൊടുക്കുക , നിങ്ങളുടെ മുന്‍പില്‍ വച്ചാണെകില്‍ കൊടുത്തില്ലേല്‍ നിങ്ങള്‍ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം’.
അലോപേഷ്യ രോഗം ബാധിച്ച തന്റെ ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഇതിനകം നടന്റെ തല്ല് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വില്‍ സ്മിത്തിന്റെ പ്രവൃത്തി അതിരു കടന്നു പോയെന്നും ലോകത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അവാര്‍ഡ് നിശയെ വില്‍ സ്മിത്ത് അലങ്കോലമാക്കിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഭാര്യയെ കളിയാക്കിയതില്‍ വില്‍ സ്മിത്തിനുള്ള ദേഷ്യം മനസ്സിലാക്കണമെന്നും മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു.