ഷൈലോക്ക് കണ്ടിറങ്ങുന്നവരെല്ലാം ചരിത്രത്തിന്റെ ഭാഗമാവുകയാണ്: ജോബി ജോര്‍ജ്

അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രം ഷൈലോക്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോഴിതാ ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ ഷൈലോക്കിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

‘ഷൈലോക്ക് കണ്ടിറങ്ങുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഫാമിലികള്‍ക്കും… നിങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ് എന്ന് ഓര്‍മിപ്പിക്കട്ടെ… നന്ദി ഒരായിരം നന്ദി…’ ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നുണ്ട്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.