പുതിയൊരു സിനിമാനുഭവം; 'ഭ്രമയുഗ'ത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുകയാണ്.

മിസ്റ്ററി- ഹൊറർ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മനുഷ്യന്റെ അധികാരത്തെയും അത്യാർത്തിയെയും ഹൊറർ എലമെന്റുകൾ ചേർത്ത് ചിത്രീകരിക്കുന്നു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണെന്നാണ് ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ പ്രേക്ഷകരും നിരൂപകരും വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ഭ്രമയുഗം കണ്ടു, മികച്ചും പുതിയൊരു സിനിമാനുഭവമാണ് സിനിമ തന്നത്. തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമായാണ് ഭ്രമയുഗമെന്നും ജീത്തു ജോസഫ് പറയുന്നത്. കൂടാതെ സംവിധായകൻ രാഹുൽ സദാശിവനും അണിയറപ്രവർത്തകർക്കും ആശംസകളും ജീത്തു ജോസഫ് അറിയിച്ചു.

View this post on Instagram

A post shared by Jeethu Joseph (@jeethu4ever)

Read more

മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമലഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.