വൈകല്യമുള്ള ആളായി അഭിനയിപ്പിക്കാന്‍ എന്നെ സമീപിക്കാമെന്ന് അവര്‍ കരുതുന്നു; അടുത്തൊന്നും അതിന് സമ്മതം മൂളില്ലെന്ന് ജയസൂര്യ

മാനസികവും ശാരീരികവുമായി വൈകല്യമുള്ളയാളായി ഇനി ഉടനൊന്നും അഭിനയിക്കില്ലെന്ന് വ്യക്തമാക്കി നടന്‍ ജയസൂര്യ. അത്തരത്തിലുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ തന്നെത്തേടി വരുന്നുണ്ട്. വൈകല്യമുള്ള കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ വരുമ്പോള്‍ ജയസൂര്യയെ സമീപിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ കരുതുകയാണെന്നും ദുബായില്‍ ”ജോണ്‍ ലൂഥര്‍” എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയെത്തിയ താരം പറഞ്ഞു.

അതേസമയം, ജോണ്‍ ലൂഥറിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. സിനിമ കണ്ടതിനു ശേഷം അഭിനന്ദിക്കാന്‍ വേണ്ടി മോഹന്‍ലാല്‍ വിളിച്ചിരുന്നു. നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവും ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ജയസൂര്യയ്‌ക്കൊപ്പം ദീപക് പറമ്പോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നില്‍ ഷാന്‍ റഹ്‌മാനാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-അജയ് മങ്ങാട്, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ് ,ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ,സ്റ്റില്‍സ്-നവീന്‍ മുരളി,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍,ആക്ഷന്‍-ഫീനിക്സ് പ്രഭു,പരസ്യക്കല-ആനന്ദ് രാജേന്ദ്രന്‍,വിതരണം-സെഞ്ച്വറി റിലീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.