മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി ജയറാം

മമ്മൂട്ടിയും മോഹന്‍ലാലും അരങ്ങ് വാഴുന്ന അതേസമയത്ത തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ സാധിച്ച താരമാണ് ജയറാം.
ഇപ്പോഴിതാ ജയറാമിന്റെ പഴയൊരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളപ്പോള്‍ എന്തിനാണ് ജയറാമെന്നാണ് താരം രസകരമായി പറയുന്നത്. വിശദമായി വായിക്കാം.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? എന്നാണ് അവതാരകന്‍ ചോദിക്കുന്നത്. ഇതിന് ജയറാം നല്‍കുന്ന മറുപടി ഇങ്ങനെയാണ്. “”എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ചേ പതിനൊന്ന്, ലാല്‍ അഞ്ചേ പത്ത്. എനിക്ക് രണ്ട് മണിക്കൂര്‍ ഇപ്പോഴും സ്റ്റേജില്‍ നിന്നും മിമിക്രി പെര്‍ഫോം ചെയ്യും. ഇവര്‍ രണ്ടു പേരും തലകുത്തി നിന്നാലും അത് ചെയ്യാന്‍ പറ്റില്ല. രണ്ടരമണിക്കൂര്‍ ഞാന്‍ നിന്ന് പഞ്ചാരിമേളം കൊട്ടും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും ചിന്തിക്കാനേ പറ്റില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ ചെയ്യും. പക്ഷെ ഇവര്‍ക്ക് രണ്ടു പേര്‍ക്കും എന്നേക്കാള്‍ കൂടുതല്‍ ഉണ്ടെന്ന് കരുതുന്ന ഗുണം, രണ്ട് പേര്‍ക്കും എന്നേക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാം എന്നതാണ്””.

മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടത്തിലേക്ക് ഞാന്‍ വന്നു കയറി പെട്ടല്ലോ എന്നെപ്പോഴെങ്കിലു തോന്നിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും ജയറാം മറുപടി നല്‍കി. “”ഇല്ല. എനിക്കതൊരു അഭിമാനമായിട്ടാണ് തോന്നിയിട്ടുള്ളത്. നമ്മള്‍ തന്നെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള മമ്മൂട്ടിയും മോഹന്‍ലാലും നില്‍ക്കുന്ന കാലത്ത്, അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്് എന്നും ഒരു ക്രെഡിറ്റ് ആയിട്ട് പറയാന്‍ സാധിക്കുന്ന കാര്യമാണ്””. എന്നായിരുന്നു താരത്തിന്റെ മറുപടി.