നടിയുടെ ഗ്ലാമര്‍ ജീവിതം ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല, എന്നാല്‍ ഈ വസ്ത്രധാരണം എന്നെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നു: അനുശ്രീ

ഗ്രാമീണ ഇമേജില്‍ നിന്നും പുറത്തേക്ക് വന്ന് വ്യത്യസ്തമായ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളില്‍ തിളങ്ങുകയാണ് നടി അനുശ്രീ ഇപ്പോള്‍. പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ഒരിക്കലും ഒരു അഭിനേതാവിന്റെ ഗ്ലാമര്‍ ജീവിതം സ്വപ്നം കണ്ടിട്ടില്ല എന്ന് അനുശ്രീ പറയുന്നു.

“”ഒരു നടിയുടെ ഗ്ലാമര്‍ ജീവിതം ഞാന്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. ട്രേഞ്ച് കോട്ട് ധരിച്ച്, അള്‍ട്രാ കൂള്‍ സണ്‍ഗ്ലാസ് വച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. ഒരു അഭിനേതാവ് ആവണം എന്ന് മാത്രമാണ് ഞാന്‍ സ്വപ്നം കണ്ടത്. ഒരു നല്ല അഭിനേതാവ്. പക്ഷെ ഈ വസ്ത്രധാരണ രീതി എന്നെ ഇനിയും വലിയത് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. എന്നില്‍ പ്രചോദനം ചെലുത്തിയതിന് നന്ദി”” എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.

2012ല്‍ റിലീസായ ഫഹദ് ഫാസില്‍ നായകനായി ചിത്രം ഡയമണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചസൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ കണ്ടെത്തുന്നത്.

ന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍ ആണ് താരം അഭിനയിക്കാന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

 

View this post on Instagram

 

A post shared by Anusree (@anusree_luv)