ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ നോക്കിപ്പോകുന്ന ഭംഗി എനിക്കില്ല, വാപ്പച്ചിയുടെ സൗന്ദര്യം കിട്ടിയാല്‍ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്: ദുല്‍ഖര്‍

ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ നോക്കിപ്പോകുന്ന ഭംഗി തനിക്കുണ്ടെന്ന് കരുതുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. നല്ല ഗ്ലാമറുള്ള സുഹൃത്തുക്കള്‍ തനിക്ക് ഉണ്ടായിരുന്നതിനാല്‍ വാപ്പയുടെ സൗന്ദര്യം കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

തന്റെ വാപ്പച്ചി മമ്മൂട്ടിയും മുത്തച്ഛനും വളരെ ഭംഗിയുള്ള ആളുകളായത് കൊണ്ട് താന്‍ അത്ര വലിയ ഗ്ലാമറുള്ള ആളായി തോന്നിയിട്ടില്ല. താന്‍ കാണാന്‍ മോശമല്ല, എന്നാല്‍ ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ നോക്കിപ്പോകുന്ന ഭംഗി തനിക്കുണ്ടെന്ന് കരുതുന്നില്ല.

എപ്പോഴും നല്ല ഗ്ലാമറുള്ള സുഹൃത്തുക്കള്‍ തനിക്ക് ഉണ്ടായിരുന്നു, അപ്പോഴൊക്കെ വാപ്പയുടെ സൗന്ദര്യം കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിന്നു. എന്നാല്‍ ചാമിങ്ങ്, ചോക്ലേറ്റ് ബോയ്, റൊമാന്റിക് ഹീറോ എന്നീ ടാഗുകളില്‍ സ്ഥിരമായി അറിയപ്പെടാന്‍ ആഗ്രഹമില്ല.

ഈ ടാഗില്‍ നിന്ന് ഉടന്‍ തന്നെ ബ്രേക്ക് ചെയ്യണം. ഇത്തരം ടാഗുകള്‍ മറ്റുളള നടനെ കുറിച്ച് എഴുതി കണ്ടാലും താനത് സീരിയസ് കോംപ്ലിമെന്റായി കാണില്ല. ഗുഡ് ലുക്കിങ് ആകുന്നതിനേക്കാള്‍ ഒരു നല്ല നടന്‍ ആകുന്നതിനോടാണ് തനിക്ക് താല്‍പര്യം എന്നാണ് ദുല്‍ഖര്‍ പറയുന്നത്.