പോത്തേട്ടൻ ബ്രില്ലൻസിൽ അടുത്തത് ഒരു മാസ് പടം; വെളിപ്പെടുത്തി ഫഹദ് ഫാസിൽ

ദിലീഷ് പോത്തനൊപ്പം ഒരു മാസ് പടം ചെയ്യാൻ പോവുകയാണെന്ന് ഫഹദ് ഫാസിൽ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമയെപ്പറ്റി ഫഹദ് പറഞ്ഞത്. കൊമേഷ്യൽ പടങ്ങൾക്ക് അന്യഭാഷകളിൽ സാധ്യത വളരെ കൂടുതലാണെന്നും അതുകൊണ്ട് ദിലീഷ് പോത്തനുമായി ഒന്നിച്ച് ഒരു മാസ് പടം ചെയ്യാൻ പോവുകയാണ്.

മലയാളത്തിൽ താൻ ചെയ്യുന്ന പടങ്ങൾക്ക് തന്റെതായ ഒരു കംഫേർട്ട് ലെവലുണ്ട്. അതെനിക്ക് പുറത്ത് പോയി ചെയ്യാൻ പറ്റില്ല. ഇവിടെ ചെയ്യുന്നത് എനിക്ക് ഇവിടെ മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. അതാണ് തന്റെ പ്രയോരിറ്റി. ഇവിടെ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാൻ പറ്റുമോ എന്ന് നോക്കുകയാണ് താനിപ്പോൾ.

കൊമേഷ്യൽ പടങ്ങൾക്ക് അന്യഭാഷകളിൽ സാധ്യത വളരെ കൂടുതലാണ്. പക്ഷെ അതിനേക്കാൾ ഇവിടെ പടങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഇടുക്കിയുടെ ഒരു കഥയോ, പാലക്കാട്ടെ കഥയോ, ഫോർട്ട് കൊച്ചിയിലെ കഥയോ പറയുന്നത് എനിക്ക് ഇഷ്ടമാണ്. ജോഗ്രഫി ഭയങ്കര പ്രധാനപ്പെട്ടതാണ്‌.

ഒരു മാസ് പടത്തിൽ ജോഗ്രഫി സെറ്റ് ചെയ്യുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിലീഷുമായി ( ദിലീഷ് പോത്തൻ ) ഒരു മാസ് പടം ചെയ്യാൻ പോവുകയാണ്. അതിൽ തീരുമാനമായിരിക്കുകയാണെന്നും ഫഹദ് പറഞ്ഞു.

മലയാളത്തിന് പുറമേ അന്യഭാക്ഷകളിലും ഫഹദ് സജീവ സാന്നിധ്യമാണ്. മലയൻകുഞ്ഞാണ് ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്.