'ഒന്നല്ല, രണ്ട് തവണയാണ് മറിഞ്ഞു വീഴാന്‍ പോയത്, ഈ വസ്ത്രങ്ങളൊന്നും ധരിച്ച് നടക്കാന്‍ എനിക്കാവില്ല'; ഫോട്ടോഷൂട്ടുകളെ കുറിച്ച് എസ്തര്‍ അനില്‍

ബാലതാരമായി സിനിമയിലെത്തി യുനടിമാരുടെ നിരയിലേക്ക് ഉയര്‍ന്ന താരമാണ് എസ്തര്‍ അനില്‍. എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഫോട്ടോഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സംഭവിച്ച ചെറിയ ചില അബദ്ധങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം.

സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. ഒരു പ്രാവിശ്യമല്ല രണ്ടു തവണ വീഴാന്‍ പോയെന്ന് എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ലെന്നും എസ്തര്‍ പറയുന്നു.

“”ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ പൂര്‍ണമായും തളര്‍ന്നു പോയിരുന്നു (സത്യത്തില്‍ തുടക്കം മുതല്‍ തന്നെ) പിന്നെയിതാ ഷൂസ് ഒക്കെയിട്ട് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും ഒന്നല്ല, രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.””

“”ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ”” എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്. ദൃശ്യം 2 ആണ് എസ്തര്‍ ഒടുവില്‍ വേഷമിട്ട ചിത്രം. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. ഷെയ്ന്‍ നിഗം ചിത്രം ഓള് ആണ് എസ്തര്‍ ആദ്യമായി നായികയായി എത്തിയ സിനിമ.

View this post on Instagram

A post shared by Esther Anil (@_estheranil)