പ്രണയത്തില്‍ റെഡ് സിഗ്നല്‍ കണ്ടാല്‍ ഓടി രക്ഷപ്പെടണം, അത് കണ്ടിട്ടും പച്ചയാകുമെന്ന് കാത്തിരുന്നതാണ് എന്റെ തെറ്റ്: ദിയ

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ തന്റെ പ്രണയ ബന്ധം തകര്‍ന്നതിനെക്കുറിച്ച് നേരത്തെ തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരപുത്രി നല്‍കിയിരിക്കുന്ന മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വൈബ് ആണോ ട്രസ്റ്റ് ആണോ ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ അത്യാവശ്യം എന്നായിരുന്നു ചോദ്യം. ട്രസ്റ്റ് എന്നായിരുന്നു ദിയയുടെ മറുപടി. വൈബ് ഉണ്ടെങ്കില്‍ മാത്രമേ താന്‍ ഒരാളുമായി റിലേഷനിലാകൂവെന്നും അവര്‍ വ്യക്തമാക്കി.

പ്രണയബന്ധത്തില്‍ റെഡ് സിഗ്‌നല്‍ കണ്ടാല്‍ അപ്പോള്‍ ഓടി രക്ഷപ്പെടണം. റെഡ് സിഗ്‌നല്‍ കണ്ടിട്ടും പച്ചയാകുമെന്ന് കരുതി കാത്തിരുന്നതാണ് താന്‍ ചെയ്ത തെറ്റെന്നും ദിയ മറുപടി നല്‍കി. ഇനി ഡേറ്റിംഗിനില്ലെന്നും നേരെ വിവാഹത്തിലേക്ക് കടക്കുമെന്നും ദിയ വ്യക്തമാക്കി.

ഇതിനിടെ ദിയ കൃഷ്ണ ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താന്‍ ബിഗ് ബോസിലേക്കില്ലെന്ന് ദിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.