ഇത് ബ്രഹ്‌മപുരത്തു നിന്നുള്ള പുകയാണോ? വിവരമുള്ളവര്‍ പറഞ്ഞുതരണേ: സജിത മഠത്തില്‍

ബ്രഹ്‌മപുരത്തുനിന്ന് ഇനിയും പുകയുയരുന്നുവെന്ന ആശങ്ക പങ്കുവെച്ച് സജിത മഠത്തില്‍. എറണാകുളത്ത് താമസിക്കുന്ന തനിക്ക് ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോള്‍ മൂടല്‍മഞ്ഞുപോലെയാണ് കാണുന്നതെന്ന് സജിത പറയുന്നു.

ഫ്‌ലാറ്റിനു പുറത്തുള്ള ചിത്രത്തിനൊപ്പമാണ് സജിത സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. പുക ഒഴിഞ്ഞുപോയി എന്നാണു മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കിയതെന്നും ഇപ്പോള്‍ കാണുന്നത് ബ്രഹ്‌മപുരത്തുനിന്നുള്ള പുക ആണോ എന്നും സജിത ചോദിക്കുന്നു.

”ഇങ്ങനെയാണ് ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്നത്. ഇത് ബ്രഹ്‌മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവര്‍ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ്.”- സജിത മഠത്തില്‍ പറയുന്നു.

Read more

തീയില്ലെങ്കിലും പുക ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുവെന്ന് തരത്തിലുള്ള കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.