എല്ലാവരും നല്ലത് പറഞ്ഞിട്ടും ആര്‍ക്കൊക്കെയോ തോന്നിയ വിരോധത്തില്‍ സിനിമയ്‌ക്ക് എതിരെ വിമര്‍ശനം വന്നു ; തുറന്നു പറഞ്ഞ് സിദ്ദിഖ്

എല്ലാവരും നല്ലത് പറഞ്ഞിട്ടും തന്റെ ബോഡിഗാര്‍ഡ് എന്ന സിനിമയോട് ആര്‍ക്കെക്കയോ തോന്നിയ വിരോധത്തെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ സിദ്ദിഖ്. റാംജിറാവ്’ കഴിഞ്ഞാല്‍ തനിക്കേറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ബോഡിഗാര്‍ഡെന്നും . കാരണം താന്‍ ചെയ്യുന്ന പതിവ് ഫോര്‍മാറ്റിലുള്ള ഒരു ചിത്രമായിരുന്നില്ല അതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു..

അങ്ങനെയൊരു പ്രണയം ഞാന്‍ എന്റെ സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ല. കണ്ടവര്‍ക്കൊക്കെ സിനിമ ഇഷ്ടമായി. പക്ഷേ എന്നിട്ടും ആ സിനിമയെ കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമാണ് ആ സിനിമയുടെ കഥ എല്ലാ ഭാഷയ്ക്കും സ്വീകാര്യമാകുകയും അത് അന്യഭാഷയില്‍ വലിയ തരംഗമാകുകയും ചെയ്തു’. സിദ്ധിഖ് പറയുന്നു.

ദിലീപ്, നയന്‍താര എന്നിവര്‍ [പ്രധാനകഥാപാത്രമായി അഭിനയിച്ച ബോഡിഗാര്‍ഡ് മലയാളത്തിലേക്കാള്‍ തമിഴിലും ഹിന്ദിയിലും വലിയ രീതിയില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയിരുന്നു.