'മോഹന്‍ലാലിന്റെ വിരലൊക്ക അഭിനയിക്കും, അതുപോലെയാണ് അയാളും'; യുവനടനെ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്

നടന്‍ ഫഹദ് ഫാസിലിന്റെ അഭിനയമികവിനെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ക്യാമറയ്ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന നടനാണ് ഫഹദ് എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫഹദില്‍ താന്‍ പലപ്പോഴും മോഹന്‍ലാലിനെ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു വ്യക്തിയായി കാണുന്ന ആളല്ല ഫഹദ് ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍. നിമിഷ നേരംകൊണ്ട് കഥാപാത്രമായി മാറാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന നമ്മളെ പലപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ്

അഭിനയം എന്നു പറഞ്ഞാല്‍ എല്ലാ ഭാഗങ്ങള്‍ക്കൊണ്ടും, കണ്ണ്, മുഖം, കൈ, വിരല്‍ ഇതെല്ലാം കൂടിയുള്ളതാണ്. മോഹന്‍ലാല്‍ അങ്ങനെയാണെല്ലോ. മോഹന്‍ലാലിന്റെ വിരലൊക്ക അഭിനയിക്കും. അതുപോലെയാണ് ഫഹദും. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നത് ഫഹദ് ആയിരുന്നു. ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ചിത്രം വന്‍വിജയമായിരുന്നു.