സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത എതർക്കും തുനിന്തവൻ വലിയ പ്രതീക്ഷകളോടെ ആരാധകർ ഉറ്റുനോക്കിയ ചിത്രമായിരുന്നു. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തിയ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമായി മാറി. മോശം പ്രതികരണങ്ങളാണ് സൂര്യ ചിത്രത്തിന് എല്ലായിടത്തും നിന്നും ലഭിച്ചത്. ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമായാണ് ഏതർക്കും തുനിന്തവൻ എടുത്തത്. എന്നാൽ സിനിമ പ്രതീക്ഷിച്ച പോലെ വർക്കായില്ല. എതർക്കും തുനിന്തവൻ ചിത്രത്തെ കുറിച്ച് സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് സംവിധായകൻ. മൂന്ന് വർഷമാണ് ആ ചിത്രത്തിനായി മാറ്റിവെച്ചതെന്നും എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് പ്രേക്ഷകർക്ക് കണക്ട് ആയില്ലെന്നും പാണ്ഡിരാജ് പറയുന്നു.
‘സൂര്യക്ക് ഫ്ലോപ്പ് നൽകിയിട്ട് മറ്റു നായകന്മാർക്ക് ഞാൻ ഹിറ്റ് കൊടുക്കുന്നു എന്ന് പലരും പരാതി പറയുന്നത് കേട്ടു. പക്ഷെ അത് സത്യമല്ല. എതർക്കും തുനിന്തവൻ എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് വർഷമാണ് ഞാൻ മാറ്റിവെച്ചത്. ആ സിനിമയ്ക്ക് വേണ്ടിയാണ്. ഞാൻ ഏറ്റവും കൂടുതൽ സമയം മാറ്റിവെച്ചതും കഷ്ടപ്പെട്ടതും. പക്ഷെ സിനിമ ഹിറ്റാകുന്നതും അല്ലാത്തതും നമ്മുടെ കയ്യിലല്ല. കാർത്തിയ്ക്ക് ഒരു ഹിറ്റ് സിനിമ കൊടുത്തിട്ട് അതിനേക്കാൾ വലിയ ഹിറ്റ് സിനിമ സൂര്യ സാറിന് നൽകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ എന്തോ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ കണക്ട് ആയില്ല. അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.
Read more
ആ സിനിമയ്ക്ക് താൻ കഠിനാദ്ധ്വാനം ചെയ്തില്ലെന്ന് പറഞ്ഞ് തളളിക്കളയാൻ കഴിയില്ല. സത്യം പറഞ്ഞാൽ കൊവിഡ് കാലത്ത് ഞങ്ങളുടെ ജീവൻ പോലും നോക്കാതെ കഠിനാദ്ധ്വാനം ചെയ്ത് എടുത്ത ചിത്രമായിരുന്നു അത്. എന്റെ നിർമാതാവും ഹീറോയും സിനിമയെക്കുറിച്ച് ഹാപ്പി ആയിരുന്നു. പക്ഷെ കളക്ഷനിൽ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല എന്നുള്ളത് എല്ലാവർക്കും ഒരു വിഷമമാണ്’, പാണ്ഡിരാജ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. സൺ പിക്ചേഴ്സ് ആണ് സൂര്യ ചിത്രം നിർമിച്ചത്. പ്രിയങ്ക മോഹനാണ് നായികയായി എത്തിയത്. സൂരി, വിനയ് റായ്, സത്യരാജ്, ശരണ്യ പൊൻവണ്ണൻ എന്നിവർ മറ്റ് വേഷങ്ങളിൽ എത്തി. ഡി ഇമ്മാൻ ആണ് പാട്ടുകൾ ഒരുക്കിയത്. ആർ രത്നവേലു ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് റൂബൻ ആണ്.









