അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു, അദ്ദേഹത്തിന് അതെന്താണെന്ന് അറിയില്ല: ഷൈന്‍ ടോം ചാക്കോ

 

സിനിമയിലെ ലിപ്ലോക്ക് സീനുകളെക്കുറിച്ചുള്ള ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം വൈറലാകുന്നു. ലിപ് ലോക്ക് എനിക്കറിയില്ലെങ്കില്‍ ഞാനും പഠിച്ച് ചെയ്യും എന്നാണ് ഷൈന്‍ പറഞ്ഞത്.

താന്‍ തന്റെ അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് താന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഇതൊന്നുമില്ല ഇന്നത്തെക്കാലത്താണ് ഇതെല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം തല്ലുമാലയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

വിഷ്ണു വിജയ് ഈണമിട്ട രണ്ട് ഗാനങ്ങള്‍ നേരത്തേതന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഷോബി പോള്‍രാജ് കൊറിയോഫിയും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു.