ആ സിനിമയിൽ തനിക്ക് വേണ്ടി മാത്രം ഒരു സീൻ എഴുതി അഭിനയിപ്പിച്ചു; ബി.ഉണ്ണിക്കൃഷ്ണനുമായുള്ള അടുപ്പത്തെ കുറിച്ച് ബിജു പപ്പൻ

വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് ബിജു പപ്പൻ.    ആറാട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ രസകരമായ വിശേഷങ്ങൾ മാസ്റ്റർബിൻ ചാനലുമായി പങ്കു വെയ്ക്കുന്നതിനിടെയാണ് അദ്ദേഹം സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനുമായുള്ള അടുപ്പത്തെ കുറിച്ച് മനസ്സ് തുറന്നത്.

വർഷങ്ങളായുള്ള അടുപ്പമാണ് ഞങ്ങൾക്കിടയിലുള്ളത്. അദ്ദേങം സെെലൻസ് എന്ന സീരിയൽ എഴുതുന്ന സമയത്ത് അതിലഭിനയിക്കാൻ ചെന്നയാളാണ് താൻ അന്ന് മുതലുള്ള ബന്ധം ഇന്നുമുണ്ട്. ഒരാളുടെ ലെവൽ മനസ്സിലാക്കി തമാശ പറയിണ്ടിടത്ത് തമശ പറഞ്ഞും സീരിയസ് ആകേണ്ടിടത്ത് സീരിയസാകുകയും ചെയ്യുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് ഉണ്ണികൃഷ്ണൻ.

അതുകൊണ്ടാണ് അദ്ദേഹം ഇന്നും ലെെവായി എല്ലായിടത്തും നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറാട്ടിന്റെ സമയത്ത് ഒരു ഫെെറ്റ് സീനിൽ താൻ അഭിനയിക്കേണ്ടതായിരുന്നു പക്ഷെ കോവിഡ് മൂലം തനിക്ക് അതിൾ അഭിനയിക്കാൻ പറ്റിയില്ലന്നും പകരം റോണിയാണ് അസീൻ അഭിനയിച്ചതെന്നും ബിജു പറഞ്ഞു.

പീന്നിട് തനിക്ക് വേണ്ടി മാത്രം ഒരു സീൻ ആറാട്ടിൽ ഉൾപ്പെടുത്തിയെന്നും താൻ അതിൽ അഭിനയിച്ചെന്നും ബിജു പപ്പൻ കൂട്ടിച്ചേർത്തു.  സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളില്‍ സജീവമായ നടനാണ് ബിജു പപ്പൻ പോത്തന്‍വാവ, ചിന്തമണി കൊലക്കേസ്, ബാബ കല്യാണി, പതാക, ടൈം, മടാമ്പി, ദ്രോണ,കസബ, ഓഗസ്റ്റ് 15 എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.