സിദ്ദിഖിന് എതിരെ പള്‍സര്‍ സുനി നടത്തിയ ഗുരുതര പരാമര്‍ശം പരിശോധിക്കുമെന്ന് ബാബുരാജ്

നടന്‍ സിദ്ദിഖിനെതിരായി പള്‍സര്‍ സുനി നടത്തിയ പരാമര്‍ശം അമ്മയിലെ അംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബാബുരാജ്. കോടതിയില്‍ നിന്നും നടിയ്ക്ക് നേരിടേണ്ടി വന്നത് കൈപ്പേറിയ അനുഭവങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.

സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതില്‍ ദുരൂഹതയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. ‘നടിക്കെതിരെ ഗൂഢാലോചന നടത്താന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്.

അതേസമയം, മോളിവുഡില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്നും ബാബുരാജ് വ്യക്തമാക്കി.

ആദ്യമായാണ് അങ്ങനെ ഒരു ആരോപണം. അത് പരിശോധിക്കണം. ഒരാള്‍ വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ. അങ്ങനെ പറയാനുണ്ടായ സാഹചര്യം പരിശോധിക്കണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്ത് വരണം. റോഡില്‍ ഒരു ആക്‌സിഡന്റ് ഉണ്ടാവുമ്പോഴാണ് കുഴി അടക്കുന്നത്. അത് പോലെ ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കപ്പെടണം.’ ബാബു രാജ് പറഞ്ഞു.