'ആശാന് നല്ല പുറംവേദനയുണ്ട്, പരിക്ക് മാറിയിട്ടില്ല'; വിശാലിനെ കുറിച്ച് ബാബുരാജ്

ബാബുരാജിന് ഒപ്പം ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്കേറ്റിരുന്നു. വില്ലന്‍ കഥാപാത്രമായ ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്ന സീനിലാണ് താരത്തിന് പരിക്കേറ്റത്. വിശാലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഇനി ചെന്നൈയിലാണ് ഷൂട്ടിംഗ് എന്ന് വ്യക്തിമാക്കിയിരിക്കുകയാണ് ബാബുരാജ്.

പോസ്റ്റിന് എത്തിയ രസകരമായ കമന്റുകള്‍ക്കും ബാബുരാജ് മറുപടി കൊടുത്തിട്ടുണ്ട്. “”അതായതു ഇനി ചെന്നൈയിലിട്ട് ഇടിക്കും എന്നാണോ ചേട്ടാ..”” എന്ന കമന്റിന് “”ഇതൊരു ഇടിപ്പടം അല്ല…വ്യത്യസ്തമായ സബജക്ട് ആണ്”” എന്നാണ് താരത്തിന്റെ മറുപടി. “”അപ്പോ പരിക്ക് പറ്റി എന്ന് പറഞ്ഞത് പ്രൊമോ ആണോ”” എന്നാണ് മറ്റൊരു കമന്റ്.

ഇതിന് അല്ല അദ്ദേഹം രണ്ട് ദിവസം വിശ്രമത്തില്‍ ആയിരുന്നുവെന്ന് ബാബുരാജ് പറയുന്നു. വിശാലിന് പരിക്ക് മാറിയില്ലേ എന്ന ചോദ്യത്തിന് പരിക്ക് മാറിയിട്ടില്ല… ആശാന് നല്ല പുറം വേദനയുണ്ട്.. എന്നും ബാബുരാജ് പറയുന്നു. പഞ്ഞിക്കിട്ട ശേഷം രണ്ടടിച്ചു പിരിഞ്ഞു.. എന്ന കമന്റിന് ഒരു തുള്ളി തൊട്ടിട്ടില്ല എന്ന കമന്റും താരം നല്‍കിയിട്ടുണ്ട്.

ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫൈറ്റ് സീന്‍ ഹൈദരാബാദില്‍ ആയിരുന്നു നടന്നത്. വിശാലിന്റെ 31-ാമത് ചലച്ചിത്രമാണിത്. ഈ മാസം ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത മാസം റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.