അങ്ങനെ സന്തോഷിക്കുന്നവര്‍ സന്തോഷിക്കട്ടെ; ബോഡിഷെയ്മിങ്ങിന് അന്ന രേഷ്മ രാജന്റെ മറുപടി

പല തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായ നടിയാണ് ‘ലിച്ചി’യെന്ന അന്ന രാജന്‍. അന്നയുടെ സച്ചിന്‍ എന്ന പുതിയ ചിത്രത്തിലെ ‘കാറ്റില്‍ പൂങ്കാറ്റില്‍..’ എന്ന വീഡിയോ സോംഗ് റിലീസായപ്പോള്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

നായകന്റെയും നായികയുടെയും ശരീരപ്രകൃതിയായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത് എന്നാല്‍, ഇതൊന്നും തന്നെ തെല്ലും ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അന്ന.

ആദ്യമൊക്കെ ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോള്‍ നന്നായി ദേഷ്യം തോന്നിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തും പറയാം, എന്ത് കമന്റുമിടാം. അതവരുടെ സന്തോഷം. അവര്‍ക്കതാണ് സന്തോഷമെങ്കില്‍ ആയ്ക്കോട്ടെ. അങ്ങനെയൊരു സബ്ജക്ടുണ്ടാക്കാന്‍ സാധിച്ചതില്‍ എനിക്കും സന്തോഷം.”ഇത്രേം ആളുകളുണ്ടായിട്ട് ഒരാളെ മാത്രം സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് വലിയ കാര്യമല്ലേ. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അന്ന പറഞ്ഞു.