ചേച്ചി ഫോട്ടോ എന്ന് ചോദിച്ച് വരും, ദേഹത്തേക്ക് വീഴും.. കൂടെ ഉണ്ടാവുന്ന മറ്റ് ആര്‍ട്ടിസ്റ്റുകളാണ് പ്രൊട്ടക്റ്റ് ചെയ്യാറുള്ളത്: അനശ്വര രാജന്‍

പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ പലരും തങ്ങളെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് അനശ്വര രാജന്‍. അടുത്തിടെ പൊതുവേദിയില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചതിനെതിരെ നടി അപര്‍ണ ബാലമുരളി പ്രതികരിച്ച സംഭവത്തെ കുറിച്ച് പ്രതികരിച്ചു കൊണ്ടാണ് അനശ്വര സംസാരിച്ചത്.

”ചില പരിപാടികള്‍ക്ക് പോവുമ്പോള്‍ ചിലര്‍ ചേച്ചി ഫോട്ടോ എന്ന് പറഞ്ഞ് വരും. ‘സൂപ്പര്‍ ശരണ്യ’യുടെ പ്രൊമോഷന് പോയപ്പോള്‍ ഞങ്ങളെ എല്ലാവരും കൂടി കവര്‍ ചെയ്യുകയായിരുന്നു. അപ്പോള്‍ കൂടെ ബാക്കിയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റുകളാണ് ഞങ്ങളെ പ്രൊട്ടക്റ്റ് ചെയ്തത്.”

”ഞങ്ങള്‍ ഭയങ്കര അണ്‍ കംഫര്‍ട്ടബിളാവും. ഞങ്ങളുടെ ദേഹത്ത് വീഴും. അങ്ങനെ കുറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്” എന്നാണ് അനശ്വര ഒരു അഭിമുഖത്തില്‍ പറയുന്നത്. നടി മമിത ബൈജുവും ഈ വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ആ സാഹചര്യത്തില്‍ നിന്നും പുറത്ത് കടക്കാനാണ് നോക്കാറുള്ളത് എന്നാണ് മമിത പറയുന്നത്.

”എങ്ങനെയെങ്കിലും ആ സാഹചര്യത്തില്‍ നിന്ന് കടക്കാനേ ഞങ്ങളപ്പോള്‍ നോക്കുള്ളൂ. ഞാന്‍ ആക്ടറല്ലെങ്കിലും വെറുതെ വന്ന് തൊടുന്നത് ഇഷ്ടപ്പെടില്ല. ആര്‍ക്കായാലും ഒരു പേഴ്‌സണല്‍ സ്‌പേസുണ്ട്. എപ്പോഴും എന്റെ ഫ്രീഡം എന്നത് ഒരു കൈപ്പാടകലെ മാത്രമാണ്” എന്നാണ് മമിത വ്യക്തമാക്കുന്നത്.

Read more

അതേസമയം, ‘പ്രണയ വിലാസം’ എന്ന സിനിമയാണ് അനശ്വരയുടെയും മമിതയുടെതുമായി പുറത്തിറങ്ങാനിരിക്കുന്നത്. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ നായകന്‍. സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം മൂന്ന് താരങ്ങളും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് പ്രണയ വിലാസം.