‘പച്ചത്തെറി മുതൽ കാർട്ടൂണുകൾ വരെ പ്രചരിപ്പിക്കുന്ന പിതൃശൂന്യരായിട്ടുള്ള രാജ്യദ്രോഹികളായ കമ്മി സുടാപ്പികൾക്ക് നന്ദി’, ഞാൻ പ്രവൃത്തി കൊണ്ട് പകരം വീട്ടുന്നവനാണ്: അലി അക്ബർ

Advertisement

1921 എന്ന പേരിൽ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രവുമായി എത്തുകയാണ്  സംവിധായകൻ അലി അക്ബർ.

ഇപ്പോഴിതാ ചിത്രത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെല്ലാം ഈ പ്രോജക്ട് വിജയകരമായി പൂർത്തിയാക്കാനുള്ള ശക്തിയായി പ്രവർത്തിക്കുമെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്.

അലി അക്ബറിന് വേണ്ടി ലോകത്തിലെ ധർമ്മസ്നേഹികളെല്ലാം പ്രാർത്ഥിക്കുന്നു എന്നറിയാം, എല്ലാവർക്കും നന്ദി. ഒപ്പം നമ്മുടെ പ്രോജക്ടിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഒരുപാട് പേരുണ്ട് അവര് സ്വന്തം പണവും, അദ്ധ്വാനവും സമർപ്പിക്കുന്നു അങ്ങിനെ എനിക്ക് വേണ്ടി പാട്ട് ചെയ്യുന്നവരുണ്ട്,, ആർട്ട് വർക്ക് ചെയ്യുന്നവരുണ്ട്, ക്യാമറ ചെയ്യാൻ തയ്യാറെടുക്കുന്നവരുണ്ട്, വീട് തരാൻ സന്നദ്ധരായവരുണ്ട് തുടങ്ങി എത്രയോ പേർ…ഇന്ന് മലയാളത്തിലെ വലിയൊരു ആർട്ട്‌ ഡയറക്ടർ എന്റെ സേവനം എപ്പോൾ വേണമെങ്കിലും നൽകാമെന്ന് പറഞ്ഞു.. ഇവരോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല…. അതുപോലെ തന്റെ കഴിവിന്റെ പരമാവധി ഒരു രൂപ മുതൽ ലക്ഷങ്ങൾ വരെ എന്റെ അക്കൗണ്ടിൽ സംശയലേശമന്യേ നിക്ഷേപിച്ചവർ വേറെ…..

നിരന്തരമായി ഈ പ്രോജക്ടിനെ ഇല്ലായ്മ ചെയ്യാനും വേണ്ടി നിരന്തരം സോഷ്യൽ മീഡിയയയിലൂടെ പച്ചത്തെറി മുതൽ കാർട്ടൂണുകൾ വരെ പ്രചരിപ്പിക്കുന്ന പിതൃശൂന്യരായിട്ടുള്ള രാജ്യദ്രോഹികളായ കമ്മി സുടാപ്പികൾക്കും നന്ദി പറയാതെ വയ്യ കാരണം അവരാണ് ഈ ഉദ്യമത്തെ ലോകം മുഴുവൻ പ്രചരിപ്പിച്ചത്, ഒപ്പം കുറേ സുടാപ്പി മാധ്യമങ്ങളും അവരൊക്കെ കുറേ മാസങ്ങളായി എന്റെ മൂട്ടിൽ ഉണ്ടായിരുന്നു അവർക്കും നന്ദി… ഇവരാണ് നമ്മുടെ പ്രചാരകർ… ഇവരാണ് ധർമ്മത്തേക്കുറിച്ച് ചിന്തിപ്പിച്ചത്. . നമ്മുടെ ഫണ്ട്‌ ഒരു കോടിയിലേക്കെത്തുമ്പോൾ അതിന് വലിയ മഹത്വമുണ്ട് കാരണം അതിൽ ബഹുഭൂരിപക്ഷവും വിയർപ്പിന്റെ വിലയാണ്… അലി അക്ബർ എന്ന നാമത്തിന്റെ വിശ്വാസ്യതയാണ്…

അതിന് ഓരോരുത്തർക്ക് മുൻപിലും പാദ നമസ്കാരം ചെയ്യുന്നു…
1921 മാത്രമായിരിക്കില്ല മമധർമ്മയിൽ നിന്നും പുറത്തു വരുന്നത്… അതിന് തക്കതായ രീതിയിൽ ഒരു പ്രൊഡക്ഷൻ ഹൗസ് തന്നെ പണിതുയർത്തുന്നു, ഇപ്പോൾ ചെറുതായി തോന്നാം പക്ഷേ നാളെ മമധർമ്മ ഇവിടെ ഉണ്ടാവും… അഭിമാനത്തോടെ നിങ്ങൾക്ക് പറയാൻ കഴിയും ഞാൻ കൊടുത്തത് പാഴായിട്ടില്ല എന്ന്…. ആ കരുതലോടെയാണ് ഞാൻ നീങ്ങുന്നത്… നിങ്ങൾ അയച്ച തുകയുടെ റെസീപ്റ്റ് സൂക്ഷിച്ചു വയ്ക്കണം അത് നാളെ അഭിമാന പൂർവ്വം ഉയർത്തിക്കാട്ടാനാവുന്നതാവും… ഒരു കോടിയും കടന്നു മുൻപോട്ടു പോവും അത് ഒന്നാം ദിവസം ഞാൻ പറഞ്ഞ 3 കോടിയിലെത്തും… എന്റെ ആത്മവിശ്വാസം ഓരോ ദിവസവും കൂടുന്നേയുള്ളു…

ഓല വിൽക്കാനുണ്ട് എന്ന് പറഞ്ഞ് എന്റെ ഫോൺ നമ്പർ സഹിതം post ചെയ്ത എല്ലാ സുടാപ്പികളുടെയും സ്ക്രീൻ ഷോട്ട് സൂക്ഷിച്ചു വച്ചിട്ടുണ്ട്.. സമയമാവുമ്പോൾ നമുക്കതൊക്കെ ഉപയോഗിക്കാം… ഞാൻ പ്രവൃത്തികൊണ്ട് പകരം വീട്ടുന്നവനാണ്… ഇതുവരെ തോറ്റിട്ടില്ല ഇനി തോൽക്കുകയുമില്ല… ആരോഗ്യത്തിനായ് പ്രാർത്ഥിക്കുക…
തരുന്ന ഓരോ ആശംസകൾക്കും
സ്നേഹപ്പൂർവ്വം നന്ദി…
സുടാപ്പി കമ്മികൾ എതിർപ്പ് തുടരുക നിങ്ങളാണ് എന്റെ ഊർജ്ജം…
ഭാരത് മാതാ കീ ജയ്…
സ്വന്തം അലി അക്ബർ…