ആ ഒരു ആഗ്രഹം കൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തി, അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ അല്ല സെറ്റില്‍: ഐശ്വര്യ ലക്ഷ്മി

ഇന്റര്‍വ്യൂകളില്‍ കാണുന്ന ഒരു ഷൈന്‍ ടോം ചാക്കോയെ അല്ല സെറ്റില്‍ കാണാറുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍. ഇന്റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെ അല്ല ‘കുമാരി’ സിനിമയുടെ സെറ്റില്‍ കണ്ടത്. കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്.

ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല. ക്യാരക്ടര്‍ ആയി മാത്രം സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്. ഭക്ഷണം മാത്രം കൊടുത്താല്‍ മതി എന്നാണ് ഐശ്വര്യ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. കുമാരിയിലെ നായകനായി ആദ്യം ഷൈനിനെ ആയിരുന്നില്ല തിരഞ്ഞെടുത്തിരുന്നത് എന്നും ഐശ്വര്യ പറയുന്നുണ്ട്.

ഷൈന്‍ ചെയ്ത കഥാപാത്രത്തിനായി ആദ്യം ചെയ്യാനിരുന്നത് റോഷന്‍ മാത്യു ആയിരുന്നു. അവസാന നിമിഷമാണ് റോഷന് ഡേറ്റിന്റെ പ്രശ്നം ഉണ്ടാകുന്നതും ഷൈന്‍ വരുന്നതും. കഥ കേട്ട ഉടനെ ഷൈനിന് ഇത് ചെയ്യണം എന്നായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

ഒക്ടോബര്‍ 28ന് ആണ് കുമാരി റിലീസ് ചെയ്യുന്നത്. സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്.