സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാന്‍ കഴിയൂ..; തുറന്നു പറഞ്ഞ് ഭാവന

മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നടി ഭാവന. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സജീവമാവാന്‍ ഒരുങ്ങുന്നത്. സിനിമയ്ക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടു എന്നൊന്നും ആരും നോക്കുന്നില്ല, സിനിമ നല്ലതാണോ എന്ന് മാത്രമേ നോക്കുന്നുള്ളു എന്നാണ് നടി പറയുന്നത്.

”മലയാള സിനിമയില്‍ നല്ല മാറ്റങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. നായിക, നായകന്‍, വില്ലന്‍ എന്നതില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോള്‍ അതൊക്കെ മാറി. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മള്‍ അതിനെ എത്രത്തോളം സ്‌നേഹിച്ചു, എങ്ങനെ അതില്‍ വര്‍ക്ക് ചെയ്തു എന്നൊന്നും കാണികള്‍ക്ക് അറിയേണ്ടതില്ല.”

”സിനിമ നല്ലതാണോ എന്ന് മാത്രമേ അവര്‍ നോക്കുകയുള്ളു. സ്‌ക്രീനില്‍ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവര്‍ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാന്‍ കഴിയൂ” എന്നാണ് ഭാവന പറയുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ പ്രമോഷനിടെയാണ് ഭാവന പ്രതികരിച്ചത്.

Read more

ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.