റിമ പണി അറിയാവുന്ന ആളാണ്, വീട്ടിലെ ആളായതു കൊണ്ട് കാസ്റ്റ് ചെയ്യുന്നതല്ല: ആഷിഖ് അബു

വീട്ടിലെ ആളായതു കൊണ്ടല്ല റിമയെ ‘നീലവെളിച്ചം’ സിനിമയില്‍ കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ ആഷിഖ് അബു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിലാണ് സംവിധായകന്‍ സംസാരിച്ചത്. പണി അറിയാവുന്ന ആളാണ് റിമ എന്നാണ് ആഷിഖ് അബു പറയുന്നത്.

തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് അഭിനേത്രി ആയ വ്യക്തിയാണ് റിമ കല്ലിങ്കല്‍. ഒരു സൗജന്യത്തിന്റെ പേരില്‍ നടന്ന കാസ്റ്റിംഗ് അല്ല റിമയുടേത്. പണിയറിയാവുന്ന ആളാണവര്‍. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരന്‍ എത്താന്‍ കാരണങ്ങളുണ്ട്.

അത്തരത്തിലൊരു വളരെ ശക്തമായി റിമയിലുണ്ട് എന്നാണ് ആഷിഖ് അബു പറയുന്നത്. റിമ കല്ലിങ്കലും പ്രസ് മീറ്റില്‍ സംസാരിച്ചു. ഈ സിനിമ ആലോചനയിലുണ്ടായിരുന്ന സമയം മുതല്‍ ഈ യാത്രയുടെ ഭാഗമാകാന്‍ പറ്റി എന്നത് ഭാഗ്യമാണ്. അത് എല്ലാ നടീനടന്മാര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല.

അത് കൊണ്ടു തന്നെ പേടിയും ടെന്‍ഷനും കൂടും ഒപ്പം റിലീസാവുമ്പോള്‍ വിഷമവും കൂടും. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിഷമമാവും. ബഷീറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാത്ത അനുഭവമായിരുന്നുവെന്നും റിമ പറഞ്ഞു.

Read more

ടൊവിനോ തോമസ് ആണ് ബഷീറിന്റെ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഏപ്രില്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.