ബോളിവുഡ് താരസുന്ദരികളായ സോനവും കരീനയും ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

ബോളിവുഡ് താരസുന്ദരികളായ സോനവും കരീനയും ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. “വീര ദ വെഡ്ഡിങ്ങ് ” എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ഇരുവരെയും കൂടാതെ സ്വര ഭാസ്‌ക്കര്‍, ശിഖ തല്‍സാനിയ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂണ്‍ ഒന്നിനു റിലീസ് ചെയുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഏകത കപൂറും, റിയ കപൂറുമാണ്. സിനിമാ പ്രേമികള്‍ ഏറെ താത്പര്യത്തോടെ നോക്കി കാണുന്ന ചിത്രമാണ് വീര ദ വെഡ്ഡിങ്ങ്. സിനിമ പ്രേഷകര്‍ക്ക് സവിശേഷമായ ദൃശ്യാനുഭവം പ്രദാനം ചെയുമെന്നു നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെട്ടു.

എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന വിവാഹത്തിന്റെ വിശേഷങ്ങളാണ് സിനിമ പറയുന്നതെന്നു സോനം കപൂര്‍ മുമ്പ് പറഞ്ഞിരുന്നു. ഈ സിനിമ ബോളിവുഡിനു പുതിയ മുഖം നല്‍കുമെന്നു താരം അഭിപ്രായപ്പെട്ടിരുന്നു.