'എനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റും' എന്ന് സല്‍മാന്‍ പറഞ്ഞു, നോ ആയിരുന്നു എന്റെ മറുപടി: വെളിപ്പെടുത്തി സംവിധായകന്‍

താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകന്‍ സൂരജ് ബര്‍ജാത്യ. ഏത് സിനിമയാണ് താങ്കള്‍ ഒരുക്കുന്നത് എന്ന് ചോദിച്ച് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് സല്‍മാന്‍ തന്റെ അടുത്ത് എത്തിയെങ്കിലും താനത് നിരസിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

നവംബറില്‍ റിലീസിന് ഒരുങ്ങുന്ന ‘ഊഞ്ചായ്’ എന്ന സിനിമയെ കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്. ”ഞാന്‍ ഈ സിനിമ ചെയ്യുമ്പോള്‍ സല്‍മാന്‍ അഭിനയിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. നിങ്ങള്‍ എന്ത് സിനിമയാണ് ഉണ്ടാക്കുന്നത്? എന്തിനാണ് മലയിലേക്ക് പോകുന്നത്? എനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റും” എന്നാണ് സല്‍മാന്‍ പറഞ്ഞത്.

എന്നാല്‍ തന്റെ മറുപടി നോ ആയിരുന്നു. കാരണം നമുക്ക് എല്ലാം അറിയാം സല്‍മാന് മല കയറാന്‍ സാധിക്കും. മല കയറാന്‍ പറ്റാത്ത ഒരാളെ ആയിരുന്നു തനിക്ക് ആവശ്യം എന്നാണ് സൂരജ് പറയുന്നത്. അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ബൊമര്‍ ഇറാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Read more

അതേസമയം, സല്‍മാന്റെ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സൂരജ് ബര്‍ജാത്യ. സല്‍മാന്‍ ഖാന്റെ ബ്ലോക്ബസ്റ്ററുകള്‍ ആയ ‘മേ നേ പ്യാര്‍ കിയാ’, ‘ഹം സാത് സാത് ഹേ’, ‘ഹം ആപ്‌കെ ഹേ കോന്‍’ എന്നീ സിനിമകള്‍ ഒരുക്കിയത് സൂരജ് ബര്‍ജാത്യ ആണ്.