അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുകയെന്ന ലക്ഷ്യത്തിലാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും. ഇതേകുറിച്ച് താരങ്ങള്‍ തന്നെ മുന്‍പ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കുകയെന്നത് കോഹ്‌ലിക്കും രോഹിതിനും വളരെ ബുദ്ധിമുട്ടേറിയ ടാസ്‌കായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ടി20യും ടെസ്റ്റും വച്ചു നോക്കുമ്പോള്‍ ഏകദിന മത്സരങ്ങള്‍ വളരെ കുറച്ച് മാത്രമാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നതെന്ന് അദ്ദേഹം പറയുന്നു
“ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നത് രോഹിതിനും കോഹ്ലിക്കും വലിയ ബുദ്ധിമുട്ടാവും. വര്‍ഷത്തില്‍ രണ്ട് മാസം മാത്രം നടക്കുന്ന ഐപിഎലില്‍ കളിച്ച് ഫിറ്റ്‌നസ് ലെവലുകള്‍ നിലനിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് താന്‍ കരുതുന്നു. കൂടാതെ അവര്‍ സാധാരണയായി ബംഗ്ലാദേശ്, സിംബാബ്‌വെ പോലുള്ള ചെറിയ ടീമുകള്‍ക്കെതിരെ കളിക്കാറില്ല, കാരണം അത് അവര്‍ക്ക് അത്ര പ്രചോദനകരമല്ല.
Read more
മുന്നോട്ട് പോകാന്‍ കോഹ്‌ലിക്കും രോഹിതിനും മുന്നില്‍ ഒരു വലിയ വെല്ലുവിളിയാണ് വേണ്ടത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ യുവതാരങ്ങള്‍ക്ക് വേണ്ടി ആ ഫോര്‍മാറ്റില്‍ നിന്നും വഴിമാറികൊടുക്കുകയായിരുന്നു കോഹ്ലിയും രോഹിതും. ടി20 മതിയാക്കിയതിന് പിന്നാലെ അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു താരങ്ങള്‍