കൊച്ചി മരടിൽ മാമോദീസ ചടങ്ങിനിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭായി നസീർ,തമ്മനം ഫൈസൽ എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്. മാമോദീസ ചടങ്ങിനിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഞായറാഴ്‌ചയായിരുന്നു സംഭവം. സുഹൃത്തിൻ്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകൾ. ഇതിനിടെയുണ്ടായ ചെറിയ വാക്കു തർക്കം പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. രണ്ടുകൂട്ടരും കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ മരട് പൊലീസാണ് കേസെടുത്തത്. പരാതിയില്ലാത്തതിനാൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിൻ്റെയടക്കം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് കേസെടുത്തത്.