പി വി അൻവർ പറഞ്ഞത് വിശദമായി കേട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിഷയത്തെക്കുറിച്ച് കെപിസിസി പ്രസിഡൻറിനോടോ പ്രതിപക്ഷ നേതാവിനോടോ സംസാരിക്കാൻ പറ്റിയിട്ടില്ല. അൻവർ രാജി വെക്കാനുണ്ടായ കാരണം സർക്കാരിനെതിരായ നിൽപാടിന്റെ ഭാഗമാണ്. അതിൽ അദ്ദേഹം ഉറച്ചു നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്. പി വി അൻവറുമായി ഉണ്ടായ കമ്മ്യൂണികേഷൻ ഗ്യാപ്പ് പരിശോധിക്കും. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന് ആരും കരുതിയിട്ടില്ല. അൻവർ രാജിവെച്ച പൊതു ആവശ്യത്തിനായി വർഷങ്ങളായി നിലകൊള്ളുന്നവരാണ് കോൺഗ്രസുകാർ. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.