വലംകൈ നല്‍കിയത് ഇടംകൈ അറിയേണ്ട: സഹായധനം പ്രഖ്യാപിച്ചില്ലെന്ന് ട്രോളിയവര്‍ക്ക് മറുപടിയുമായി സോനാക്ഷി

കോവിഡ് 19 പ്രതിസന്ധി തുടരവെ രാജ്യം ലോക്ഡൗണ്‍ ചെയ്തിട്ട് ഒന്‍പത് നാള്‍ പിന്നിടുകയാണ്. സിനിമാതാരങ്ങളെല്ലാം പിഎം കെയേര്‍സ് ഫണ്ടിലേക്കും മറ്റ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സഹായധനം പ്രഖ്യാപിക്കാത്ത താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് സോഷ്യല്‍ മീഡിയ.

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയാണ് ഇപ്പോള്‍ ട്രോളുകളുടെ ഇരയായിരിക്കുകയാണ്. ഇതോടെ തക്കതായ മറുപടിയുമായി സൊനാക്ഷി എത്തി. സഹായധനം പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ നല്‍കിയിട്ടില്ലെന്ന് കരുതുന്ന ട്രോളുകളോട് ഒരു മിനിറ്റ് നിശ്ശബ്ദരാകൂ. നല്ല കാര്യം ചെയ്താല്‍ അത് മറന്നു കളയുക. നല്ല കാര്യങ്ങള്‍ ചെയ്ത് അത് പ്രഖ്യാപിക്കുന്നതില്‍ താത്പര്യമില്ലെന്ന് സൊനാക്ഷി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എര്‍ത്ത്അവര്‍ ഡേയില്‍ വൈദ്യുതി സ്വിച്ച് ഓഫ് ചെയ്ത് തന്നോടൊപ്പം ചേരുക, കൊറോണയെ തോല്‍പ്പിക്കാമെന്നും എന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റിന് പിന്നാലെയാണ് സഹായധനം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ട്രോളുകള്‍ നിറഞ്ഞത്.

https://www.instagram.com/p/B-Rq3w7AOp9/