പ്രിയങ്ക നടത്തിയ സര്‍ജറി പാളി, നിരവധി പ്രോജക്ടുകളില്‍ നിന്നും ഒഴിവാക്കി, മേക്കപ്പ് ചെയ്താണ് മുഖം ശരിയാക്കിയത്; വെളിപ്പെടുത്തി സംവിധായകന്‍

നടിമാര്‍ നടത്തുന്ന സര്‍ജറികള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടി പ്രിയങ്ക ചോപ്ര മൂക്കിന് സര്‍ജറി നടത്തിയ സംഭവം ഒരു സമയത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മൂക്കിന് നടത്തിയ സര്‍ജറി പാളിപ്പോയതിന് പിന്നാലെ വിഷാദവസ്ഥയിലേക്ക് പ്രിയങ്ക എത്തിയിരുന്നു എന്നാണ് സംവിധായകന്‍ അനില്‍ ശര്‍മ്മ ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ദി ഹീറോ: ദി ലവ് സ്റ്റോറി ഓഫ് എ സ്‌പൈ’യുടെ സംവിധായകനാണ് അനില്‍ ശര്‍മ്മ. ”ജൂലിയ റോബര്‍ട്ട്‌സിനെ പോലെയാകാന്‍ ആഗ്രഹിച്ചതിനാല്‍ പ്രിയങ്ക മൂക്കിന് ഓപ്പറേഷന്‍ നടത്തി. ഞാന്‍ പത്രങ്ങളില്‍ വായിച്ചതാണ്. എന്തുകൊണ്ടാണ് പ്രിയങ്ക ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ഞാന്‍ ചിന്തിച്ചു.

ഇതൊന്നും ഇല്ലാതെ തന്നെ അവര്‍ സുന്ദരിയല്ലേ. ആ സമയത്ത് ഞാന്‍ മറ്റൊരു നിര്‍മ്മാതാവിനോട് സംസാരിച്ചു, അദ്ദേഹം താന്‍ കരാര്‍ ആക്കിയ ഒരു പുതിയ നായികയുടെ ചിത്രം കാണിച്ചു. അത് പ്രിയങ്കയാണെന്ന് നിര്‍മ്മാതാവ് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക. ഉടന്‍ തന്നെ പ്രിയങ്കയെ വിളിച്ചു.

അടുത്ത ദിവസം അമ്മയോടൊപ്പം അവര്‍ വന്നു. രണ്ടു പേരും കരച്ചിലായിരുന്നു. ഓപ്പറേഷനെ കുറിച്ച് അവര്‍ പറഞ്ഞു, പ്രിയങ്കയുടെ മൂക്കിന് താഴെ ഒരു അടയാളം അവശേഷിപ്പിച്ചിട്ടുണ്ട് എന്നും. അത് ഇന്നും അവിടെയുണ്ട്. സുഖം പ്രാപിക്കാന്‍ മാസങ്ങളെടുക്കുമെന്ന് അവര്‍ പറഞ്ഞു. ഇതിനകം ഒപ്പിട്ട നിരവധി പ്രോജക്റ്റുകളില്‍ നിന്ന് പ്രിയങ്കയെ ഒഴിവാക്കി.

എന്തിന് അത് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ തനിക്ക് സൈനസ് പ്രശ്‌നമുള്ളതു കൊണ്ടാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സര്‍ജറി പാളിപ്പോയതിനാല്‍ പ്രിയങ്ക മാനസികമായി മോശമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചു. തുടര്‍ന്ന് മാധുരി ദീക്ഷിത്, ശ്രീദേവി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച ഒരു മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിച്ചു.

ഇതാണ് പെണ്‍കുട്ടി, ഇത് ശരിയാക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? എന്തെങ്കിലും ചെയ്യണമെന്ന് മേക്കപ്പ് മാനോട് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ഞങ്ങള്‍ പ്രിയങ്കയുമായി ഒരു സ്‌ക്രീന്‍ ടെസ്റ്റ് ഷൂട്ട് ചെയ്തു. ഒരു ചെറിയ വിഗ് നല്‍കിയാണ് അത് ചെയ്തത്. പ്രിയങ്കയുടെ നിശ്ചയദാര്‍ഢ്യത്തെ താന്‍ എന്നും പ്രശംസിച്ചിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.