ഞാന്‍ പോണ്‍ സ്റ്റാറാകും എന്നാണ് അവര്‍ എഴുതിയത്, ഇത്രയും വൃത്തികെട്ട രീതിയില്‍ പറയരുത്..: മനോജ് ബാജ്‌പേയി

കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മനോജ് ബാജ്‌പേയി. 2001ല്‍ പുറത്തിറങ്ങിയ ‘സുബൈദ’ എന്ന ചിത്രത്തില്‍ മഹാരാജാവായി അഭിനയിച്ചപ്പോല്‍ തന്റെ ലുക്കിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. മറ്റൊരു സിനിമയിലെ എന്റെ പ്രകടനം കണ്ട് ഞാന്‍ ഒരു പോണ്‍സ്റ്റാര്‍ ആകും എന്നാണ് മാധ്യമങ്ങള്‍ എഴുതിയത് എന്നാണ് മനോജ് പറയുന്നത്.

”സുബൈദ ഇറങ്ങിയപ്പോള്‍, അയാള്‍ കൊള്ളാം എന്നാല്‍ ആ റോളിന് ചേരുന്നില്ല, അയാളെ കണ്ടാല്‍ ഒരു രാജാവിന്റെ ലുക്ക് ഇല്ല എന്ന് ചില നിരൂപകര്‍ എന്നെ കുറിച്ച് എഴുതി. ഇവരൊക്കെ ഇത്രയും വംശീയവാദികള്‍ ആകുമെന്ന് അറിയില്ലായിരുന്നു. ഞാനത് എന്റെ സുഹൃത്തുക്കളെ കാണിച്ചു. ഇത് എങ്ങനെ എടുക്കണമെന്ന് ഞാന്‍ ചോദിച്ചു.”

”അത് വിട്ടേക്ക് അവര്‍ വംശീയവാദികളാണെന്ന് അവര്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഇപ്പോള്‍ ഭയ്യാജി എന്ന സിനിമയുടെ പ്രമോഷന് പോയപ്പോള്‍ നാലഞ്ച് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് സുബൈദ സിനിമയെ കുറിച്ച് ചോദിച്ചു. വ്യക്തിപരമായി ഞാന്‍ വിമര്‍ശനങ്ങള്‍ക്ക് ഉത്തരം നല്‍കാറില്ല. പക്ഷെ വ്യാജ വാര്‍ത്തകള്‍ വന്നാല്‍ ഞാന്‍ എപ്പോഴാണ് ഞാന്‍ ഇത് പറഞ്ഞതെന്ന് ചോദിക്കും.”

”എന്നാല്‍ എന്റെ പ്രകടനത്തെ കുറിച്ചും എന്റെ രൂപത്തെ കുറിച്ചും പറഞ്ഞാല്‍ ഞാന്‍ തിരിച്ചൊന്നും പറയില്ല. അത് ഞാന്‍ അനുവദിച്ച് കൊടുക്കും. കാരണം എനിക്ക് സിനിമകളിലൂടെ മാത്രമേ അതിന് മറുപടി നല്‍കാനാവൂ. ചിലര്‍ ക്രൂരവും വംശീയവുമായി നല്‍കിയ വാര്‍ത്തകളുടെ കട്ടിങ്ങുകള്‍ എന്റെ കൈയ്യിലുണ്ട്. ഫറെ എന്നൊരു സിനിമ ഞാന്‍ ചെയ്തിരുന്നു.”

”സിനിമയെ കുറിച്ചുള്ള റിവ്യൂവില്‍ പറഞ്ഞത് ഞാന്‍ പോണ്‍ സ്റ്റാറാകും എന്നാണ്. അത് എന്നെ വേദനിപ്പിച്ചു. അത്രയും വൃത്തികെട്ട രീതിയില്‍ ഒരിക്കലും റിവ്യൂ ചെയ്യരുത്. നിങ്ങള്‍ക്ക് സിനിമയെ കുറിച്ച് പറയാം. അത് എങ്ങനെയാണ് എന്നെ പോണ്‍ സ്റ്റാര്‍ ആക്കുന്നത്. അങ്ങനെ പറയാവുന്ന രീതിയില്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല” എന്നാണ് മനോജ് ബാജ്‌പേയി പറയുന്നത്.

Read more