ഇത് ജീവിതത്തിലെ സെക്കന്‍ഡ് ചാന്‍സ്, ആ ഞെട്ടലിനെയും ഭയത്തെയും ഞാന്‍ മറികടന്നു; കുറിപ്പുമായി മലൈക

തനിക്ക് ജീവിതത്തില്‍ ലഭിച്ച സെക്കന്‍ഡ് ചാന്‍സിനെ കുറിച്ച് പറഞ്ഞ് ബോളിവുഡ് താരം മലൈക അറോറ. കഴിഞ്ഞ വര്‍ഷം മലൈക വലിയൊരു അപകടത്തെ അതിജീവിച്ചിരുന്നു. അപകടം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതിനെ കുറിച്ചാണ് മലൈക ഇപ്പോള്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്കൊപ്പമാണ് മലൈകയുടെ കുറിപ്പ്. ”ജീവതത്തിലെ സെക്കന്‍ഡ് ചാന്‍സ്. ജീവിതവുമായുള്ളൊരു മറ്റൊരു ഡാന്‍സ്. എനിക്ക് അപകടം പറ്റിയിട്ട് ഒരു വര്‍ഷം, എന്നിട്ടും ജീവിതം എന്ന ഈ മാന്ത്രികതയ്ക്ക് എന്റെ ഹൃദയത്തില്‍ ഒരു വര്‍ഷം തികഞ്ഞ നന്ദി!”

”എനിക്ക് സംഭവിച്ച അപകടത്തെ മറികടക്കാന്‍ കുറച്ച് സമയമെടുത്തു, എനിക്ക് ലഭിച്ച രണ്ടാമത്തെ അവസരം എന്റെ ഹൃദയത്തില്‍ അവശേഷിക്കുന്ന ഭയത്തെയും ഞെട്ടലിനെയും മറികടന്നു. ഇന്ന്, ഒരു വര്‍ഷത്തിനുശേഷം ഈ ദിവസത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ ഇന്ന് എവിടെയാണെന്നതില്‍ എനിക്ക് സന്തോഷവും സംതൃപ്തിയും തോന്നുന്നു.”

”ജീവിതത്തില്‍ ഇപ്പോള്‍ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം കൈകാര്യം ചെയ്യുന്ന എല്ലാവരോടും സ്നേഹം. നിങ്ങളുടെ ജീവിതം മികച്ചതാകുമെന്ന് എന്നും ഓര്‍ക്കുക” എന്നാണ് മലൈക കുറിച്ചിരിക്കുന്നത്. മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ഖോപൊലിയില്‍ വച്ചായിരുന്നു മലൈകയ്ക്ക് അപകടമുണ്ടായത്.

ചെറിയ പരിക്ക് ആയിരുന്നെങ്കിലും അതുണ്ടാക്കിയ ആഘാതം വലുതാണെന്ന് താരം പറഞ്ഞിരുന്നു. അതേസമയം, സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളുമായി സജീവമാണ് മലൈക. മൂവിംഗ് വിത്ത് മലൈക എന്ന ഷോ ചെയ്യുകയാണ് മലൈക ഇപ്പോള്‍.

View this post on Instagram

A post shared by Malaika Arora (@malaikaaroraofficial)