മമ്മൂട്ടി നായകനായപ്പോള്‍ ടിനി ടോം ഭൂതമായി, ടിനിയെ മമ്മൂട്ടി ആക്കിയത് ഇങ്ങനെയാണ്..; 'പട്ടണത്തില്‍ ഭൂതം' ക്യാമറാമാന്‍ പറയുന്നു

മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ചിത്രമായിരുന്നു ‘ഈ പട്ടണത്തില്‍ ഭൂതം’. ജിമ്മി എന്ന നായകനായും ഭൂതമായുമാണ് മമ്മൂട്ടി വേഷമിട്ടത്. മമ്മൂട്ടി ഡബിള്‍ റോളിലെത്തിയപ്പോള്‍ ഡ്യൂപ്പ് ആയി എത്തിയത് നടന്‍ ടിനി ടോം ആയിരുന്നു. അന്ന് ടിനി ടോം സിനിമയിലേക്ക് എത്തിയിരുന്നില്ല.

സിനിമയില്‍ ടിനി ടോമിനെ എങ്ങനെയാണ് ഡ്യൂപ്പ് ആക്കി മാറ്റിയത് എന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ ക്യാമറമാനായിരുന്ന ഉത്പല്‍ വി. നായനാര്‍. ഭൂതമായും സര്‍ക്കസുകാരന്‍ ജിമ്മിയായും മമ്മൂട്ടി ഒരേ സമയം വരുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ആ രംഗങ്ങളില്‍ ടിനി ടോമിനെ മമ്മൂട്ടി ആക്കി മാറ്റിയതിനെ കുറിച്ചാണ് ക്യാമറാമാന്‍ പറയുന്നത്.

”മമ്മൂക്ക ബൈക്ക് ഓടിക്കും. പുറകില്‍ ടിനി ടോം ഇരിക്കും. ടിനി കഴുത്തില്‍ ഒരു ബ്ലൂ മാസ്‌ക് വെക്കും. ഇത് കട്ട് ചെയ്തിട്ട് പിന്നെ ബ്ലൂ മാറ്റില്‍ മമ്മൂക്കയുടെ തല എടുക്കണം. അത് ടിനിയുടെ ബോഡിയില്‍ ഫിറ്റ് ചെയ്യണം. അത് നമ്മുടെ പണിയല്ല, സി.ജിക്കാര്‍ ചെയ്യേണ്ടതാണ്.”

”പക്ഷെ ഇതെല്ലാം കറക്ടായി നമ്മള്‍ എടുത്ത് കൊടുക്കണം. കറക്ട് മാര്‍ക്ക് ഉണ്ടാവും. റിസ്‌ക് ആണ്. കുതിരപ്പുറത്ത് കിടന്ന് പോകുന്ന സീനിലൊക്കെ മമ്മൂക്കയുടെ തല എടുക്കണം. ഇത് ചെയ്യാന്‍ ആര്‍ട്ടിസ്റ്റിന് താല്‍പര്യം ഉണ്ടാവണം. അതില്‍ മമ്മൂക്ക കറക്ടാണ്” എന്നാണ് ക്യാമറമാന്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

ജോണി ആന്റണി സംവിധാനം ചെയ്ത ഈ പട്ടണത്തില്‍ ഭൂതം 2009ല്‍ ആണ് റിലീസായത്. ചിത്രം തിയേറ്ററില്‍ പരാജയമായെങ്കിലും ടെലിവിഷനില്‍ എത്തിയപ്പോള്‍ റേറ്റിംഗ് നേടിയിരുന്നു. കാവ്യ മാധവന്‍ ആയിരുന്നു ചിത്രത്തില്‍ നായിക.